പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സംബന്ധിച്ച് തർക്കം; ഒരാൾക്ക് വെട്ടേറ്റു; CPM ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Last Updated:

ചാണ്ടി ഉമ്മൻ 35000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പറഞ്ഞതാണ് ദേവസിക്കുട്ടിയെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു

കാലടി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സംബന്ധിച്ചുണ്ടായ തർക്കത്തിൽ ഒരാൾക്ക് വെട്ടേറ്റു. പൊതിയക്കര കുന്നേക്കാടൻ വീട്ടിൽ ജോൺസനാണ് (50) വെട്ടേറ്റത്. സംഭവത്തിൽ സി.പി.എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി പുതിയക്കര കുന്നേക്കാടൻവീട്ടിൽ ദേവസിക്കുട്ടിയെ (70) കാലടി പൊലീസ് അറസ്റ്റുചെയ്തു. കാലടി കോർപ്പറേഷൻകവല ഭാഗത്ത് കഴിഞ്ഞ ദിവസം രാവിലെ എട്ടോടെയാണ് സംഭവം.
ഇരുവരും ബന്ധുക്കൾ കൂടിയാണ്. എന്നാൽ ദീർഘനാളായി ഇരുവരുടെ കുടുംബങ്ങളും തമ്മില്‍ അകൽച്ചയിലാണ്. കോൺഗ്രസ് അനുഭാവിയായ ജോൺസൺ രാവിലെ ദേവസിക്കുട്ടിയുടെ വീട്ടിലെത്തി പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന്‌ പറഞ്ഞതിലുള്ള അരിശമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ പറഞ്ഞു. എന്നാൽ ഇരുവരം തമ്മിലുള്ള കുടുംബവഴക്കാണ് അക്രമത്തിനു കാരണമെന്നാണ് സി.പി.എം. കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി പറയുന്നത്.
advertisement
പരിക്കേറ്റ ജോൺസന്റെ കുടുംബത്തിന് ചികിത്സയ്ക്ക് സൗകര്യങ്ങൾ പാർട്ടി നൽകുമെന്ന് റോജി എം. ജോൺ എം.എൽ.എ. അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷം സംബന്ധിച്ച് തർക്കം; ഒരാൾക്ക് വെട്ടേറ്റു; CPM ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement