കാസർഗോഡ് പനി ബാധിച്ച് ചികിത്സക്കെത്തിയ 13കാരിയെ കയറിപിടിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്
പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂരിലെ റിട്ട. ഡോ. സികെപി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് ചന്ദേര പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം.
Also Read- മലപ്പുറത്ത് 13കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; അടുത്ത ബന്ധുവിന് 120 വർഷം കഠിന തടവ്
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
advertisement
പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ ഡോക്ടർ ഒളിവിൽ പോയതായാണ് വിവരം.
Location :
Kasaragod,Kasaragod,Kerala
First Published :
July 06, 2024 1:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് പനി ബാധിച്ച് ചികിത്സക്കെത്തിയ 13കാരിയെ കയറിപിടിച്ചെന്ന് പരാതി; ഡോക്ടർക്കെതിരെ കേസ്