കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടർ കർണാടകത്തിൽ മരിച്ച നിലയിൽ

Last Updated:

ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കൃഷ്ണമൂർത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു

കാസർകോട്: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടറെ കർണാടകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ബദിയടുക്ക സ്വദേശി എസ് കൃഷ്ണമൂർത്തിയെയാണ് റെയിവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്താപുരയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ബദിയടുക്കയിൽ ദന്ത ക്ലിനിക് നടത്തിവരുകയായിരുന്ന കൃഷ്ണമൂർത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കൃഷ്ണമൂർത്തിക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിരുന്നു.
ഈ സംഭവത്തിന് പിന്നാലെ നാട്ടുകാർ കൃഷ്ണമൂർത്തിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്ലിനിക്കിലേക്ക് മാർച്ച് നടത്തിയ നാട്ടുകാർ കൃഷ്ണമൂർത്തിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ കൃഷ്ണമൂർത്തിയെ സ്ഥലത്തുനിന്ന് കാണാതായി.
advertisement
ബുധനാഴ്ച കൃഷ്ണമൂർത്തിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ ബദിയടുക്ക പൊലീസിൽ പരാതി നൽകി. അന്വേഷണം നടന്നുവരുന്നതിനിടെയാണ് കുന്താപുരയിൽ റെയിൽപാളത്തിൽ കൃഷ്ണമൂർത്തിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിക്കും.
News Summary- A doctor who was booked for molesting a woman was found dead in Karnataka. S. Krishnamurthy, a native of Kasaragod Badiyadukka, was found dead on the railway track. The body was found near Kuntapura.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസര്‍കോട് യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസെടുത്ത ഡോക്ടർ കർണാടകത്തിൽ മരിച്ച നിലയിൽ
Next Article
advertisement
Love Horoscope September 24 | പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുക; അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും: ഇന്നത്തെ പ്രണയഫലം അറിയാം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 24-ലെ പ്രണയഫലം അറിയാം

  • ക്ഷമയും ശാന്തതയും അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

  • വികാരങ്ങള്‍ നിയന്ത്രിച്ച് ശാന്തവും യുക്തിസഹവുമായും സംസാരിക്കുക.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement