advertisement

Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി

Last Updated:

"സൂപ്പർ ഫാസ്റ്റ് ട്രെയിനുകളും അതിവേഗ ട്രെയിനുകളും അവിടെ വരുന്നില്ലേ? കേരളവും തമിഴ്‌നാടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളാണ്. നാളികേര കർഷകർക്ക് ബജറ്റ് പ്രഖ്യാപനങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. റെയർ എർത്ത് കോറിഡോറുകൾ തമിഴ്‌നാടിനും കേരളത്തിനും ഒരുപോലെ ഗുണകരമാകും,"

രാഹുല്‍ ജോഷി, നിർമല സീതാരാമൻ
രാഹുല്‍ ജോഷി, നിർമല സീതാരാമൻ
കേന്ദ്ര ബജറ്റിൽ തങ്ങളെ അവഗണിച്ചുവെന്ന കേരളത്തിന്റെയും തമിഴ്നാടിന്റെയും വിമർശനങ്ങള്‍ തള്ളി ധനമന്ത്രി നിർമല സീതാരാമൻ. നെറ്റ്‌വർക്ക് 18 എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാടിനെ അവഗണിച്ചുവെന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പ്രസ്താവന ഖേദകരമെന്നും അവര്‍ പറഞ്ഞു.
ബജറ്റ് വിഹിതങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും തമിഴ്‌നാടിനും കേരളത്തിനും നേരിട്ട് പ്രയോജനം ചെയ്യുന്നതാണെന്ന് ധനമന്ത്രി പറഞ്ഞു. റെയിൽവേ, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വ്യവസായ മേഖല എന്നിവയ്ക്കായി കേന്ദ്രം വൻതോതിൽ പണം ചിലവഴിക്കുന്നത് ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടി.
ഇതും വായിക്കുക: Exclusive: 'നടൻ വിജയ്‌യു‌ടെ രാഷ്ട്രീയ പ്രവേശനത്തിൽ ബിജെപിക്ക് ഭയമുണ്ടോ?' മറുപടിയുമായി നിർമല സീതാരാമൻ
"സൂപ്പർ ഫാസ്റ്റ് ട്രെയിനുകളും അതിവേഗ ട്രെയിനുകളും അവിടെ വരുന്നില്ലേ? കേരളവും തമിഴ്‌നാടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സംസ്ഥാനങ്ങളാണ്. നാളികേര കർഷകർക്ക് ബജറ്റ് പ്രഖ്യാപനങ്ങളിൽ നിന്ന് നേട്ടമുണ്ടാകും. റെയർ എർത്ത് കോറിഡോറുകൾ തമിഴ്‌നാടിനും കേരളത്തിനും ഒരുപോലെ ഗുണകരമാകും," അവർ പറഞ്ഞു.
advertisement
"വിബി ജി റാം ജി ആക്ട് പ്രകാരമുള്ള വിഹിതം നോക്കൂ. 95,000 കോടി രൂപ നൽകിക്കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 30,000 കോടി രൂപ ലഭിച്ചു. ആകെ വിഹിതം 1.25 ലക്ഷം കോടി രൂപയാണ്. ഇതിന്റെ ഗുണം തമിഴ്‌നാടിനും കേരളത്തിനും ലഭിക്കില്ലേ?"- കേന്ദ്ര വിഹിതങ്ങളെക്കുറിച്ച് സംസാരിക്കവെ അവർ കൂട്ടിച്ചേർത്തു.
വ്യവസായ നിക്ഷേപങ്ങളെക്കുറിച്ച് മന്ത്രി പറഞ്ഞത് ഇങ്ങനെയാണ്: "സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് മേഖലയ്ക്കായി 40,000 കോടി രൂപയാണ് നൽകിയത്. ഇവ തമിഴ്‌നാട്ടിലല്ലേ ഉള്ളത്?" തമിഴ്‌നാട്ടിലെ ഭരണകക്ഷി വസ്തുതകളേക്കാൾ ഉപരിയായി പ്രത്യയശാസ്ത്രപരമായ മുൻവിധികളാൽ നയിക്കപ്പെടുകയാണെന്ന് ആരോപിച്ച അവർ, തമിഴ്‌നാട് ഭരണകക്ഷിക്ക് പൂർണ്ണമായും ഒരു 'വിഘടനവാദ മനോഭാവമാണെന്ന്' കുറ്റപ്പെടുത്തി.
advertisement
ഇതും വായിക്കുക: Exclusive: 'എനിക്ക് അദ്ദേഹത്തെ ഗൗരവമായി എടുക്കണമെന്നുണ്ട്, പക്ഷേ...'; രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളിൽ ധനമന്ത്രി
കോൺഗ്രസിനെതിരെയും മന്ത്രി രൂക്ഷവിമർശനം നടത്തി. പതിറ്റാണ്ടുകളായി തമിഴ്‌നാട്ടിൽ കോൺഗ്രസ് രാഷ്ട്രീയമായി പ്രസക്തിയില്ലാത്ത പാർട്ടിയാണെന്ന് അവർ പറഞ്ഞു. "60 വർഷം മുമ്പാണ് കോൺഗ്രസിന് തമിഴ്‌നാട്ടിൽ അധികാരം നഷ്ടപ്പെട്ടത്. ഇപ്പോൾ ഡിഎംകെയുടെ ഊന്നുവടിയിലാണ് അവർ നിൽക്കുന്നത്," ധനമന്ത്രി പരിഹസിച്ചു.
തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് മന്ത്രി പറഞ്ഞതിങ്ങനെ: "അദ്ദേഹം (നടൻ വിജയ്) ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ഭീഷണിയാണെങ്കിൽ ഞാൻ എന്തിന് വിഷമിക്കണം? വിജയിന്റെ കാര്യത്തിൽ ഡിഎംകെ ആശങ്കപ്പെടുന്നത് എനിക്ക് മനസ്സിലാക്കാം. എൻഡിഎ സഖ്യം ശക്തിപ്രാപിക്കുന്നത് കണ്ട് ഡിഎംകെ സുരക്ഷിതത്വമില്ലായ്മ അനുഭവിക്കുകയാണ്. ഇന്ന് തമിഴ്‌നാട്ടിൽ കോൺഗ്രസ് എവിടെയുണ്ട്? അവിടെ കോൺഗ്രസ് ഒരു ശിഥിലമായ വീടാണ്."
advertisement
Summary: Finance Minister Nirmala Sitharaman has rejected the criticisms from Kerala and Tamil Nadu alleging that they were ignored in the Union Budget. She clarified this during an exclusive interview with Network18 Editor-in-Chief Rahul Joshi. She further stated that Tamil Nadu Chief Minister M.K. Stalin's statement regarding the state being neglected is a "sad commentary."
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
Next Article
advertisement
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനംചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
  • ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റിൽ കേരളം, തമിഴ്‌നാട് അവഗണിച്ചെന്ന വിമർശനം തള്ളി

  • ബജറ്റ് വിഹിതങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രണ്ട് സംസ്ഥാനങ്ങൾക്കും ഗുണകരമെന്ന് വ്യക്തമാക്കി

  • നാളികേര കർഷകർക്ക് നേട്ടം, റെയർ എർത്ത് കോറിഡോർ, അതിവേഗ ട്രെയിൻ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തി

View All
advertisement