ദൃശ്യം മോഡൽ വീണ്ടും: കോട്ടയത്ത് വീടിന്റെ തറയ്ക്ക് അടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിന്റെ തറ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം: ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ കൊലപാതകം. വീടിന്റെ തറ തുരന്ന് യുവാവിൻറെ മൃതദേഹം കണ്ടെത്തി. യുവാവിനെ കൊലപ്പെടുത്തിയ ശേഷം വീടിൻറെ തറ തുരന്ന് കുഴിച്ചിട്ടെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിന്റെ തറ തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായിരുന്ന സംശയം. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.
കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ തൃക്കോതമംഗലത്തെ തോട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് ചങ്ങനാശ്ശേരിയിലേക്ക് എത്തിയത്. എന്നാല്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ബിന്ദു കുമാറിന്റെ മൃതദേഹമാണെന്ന കാര്യം സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു .
Location :
First Published :
Oct 01, 2022 1:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദൃശ്യം മോഡൽ വീണ്ടും: കോട്ടയത്ത് വീടിന്റെ തറയ്ക്ക് അടിയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി









