കോട്ടയത്ത് വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് സംശയം; പരിശോധന

Last Updated:

ആലപ്പുഴയില്‍നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്.

കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയെന്ന് സംശയം. ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിന്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനം. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആലപ്പുഴയില്‍നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ തൃക്കോതമംഗലത്തെ തോട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് ചങ്ങനാശ്ശേരിയിലേക്ക് എത്തിയത്.
advertisement
വിശദമായ അന്വേഷണത്തിനൊടുവിൽ സഹോദരി ഭർത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ലഭിച്ച വിവരം സ്ഥിരീകരിക്കാനായി പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലെത്തി.
ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വീടിൻ്റെ തറ തുരന്ന് പരിശോധിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലേക്ക് ഡിവൈഎസ്പിയുടേയും തഹസിൽദാരുടേയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.
advertisement
News Summary-police suspect missing man from alappuzha killed and buried in home at changanassery Kottayam
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് സംശയം; പരിശോധന
Next Article
advertisement
Love Horoscope Sept 15 | അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും; സൗഹൃദം പ്രണയമായി മാറും: ഇന്നത്തെ പ്രണയഫലം
Love Horoscope Sept 15 | അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും; സൗഹൃദം പ്രണയമായി മാറും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപ്റ്റംബര്‍ 15ലെ പ്രണയഫലം അറിയാം

  • മേടം രാശിക്കാര്‍ക്ക് അനുയോജ്യമായ പങ്കാളിയെ കണ്ടെത്തും

  • കര്‍ക്കിടക രാശിക്കാര്‍ക്ക് താല്‍ക്കാലിക സന്തോഷം

View All
advertisement