advertisement

Driving License | മൊബൈൽഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Last Updated:

ബസ് ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും ഇത് പിന്നീട് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് അയച്ചു നൽകുകയുമായിരുന്നു

കണ്ണൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു ബസോടിച്ച സ്വകാര്യബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. അപകടകരമായി ബസോടിച്ച് ഡ്രൈവർക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് ശുപാര്‍ശ നല്‍കിയതായി കണ്ണൂര്‍ ആര്‍.ടി.ഒ അറിയിച്ചു.
പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെസ്‌റ്റേണ്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരെയാണ് നടപടി. ബസ് ഡ്രൈവ് ചെയ്യുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്ന ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തുകയും ഇത് പിന്നീട് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന് അയച്ചു നൽകുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് മോട്ടോര്‍വെഹിക്കള്‍ ഇന്‍സ്‌പെക്ടര്‍ ജഗന്‍ലാലും സംഘവും അന്വേഷണം നടത്തി കേസെടുത്തത്.
കണ്ണൂരിൽ വീണ്ടും മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് ഇന്‍റീരിയർ ഡിസൈൻ സ്ഥാപനത്തിൽ നിന്ന്
കണ്ണൂർ: തുടർച്ചയായ രണ്ടാം ദിവസവും കണ്ണൂരിൽ മയക്കുമരുന്ന് വേട്ട. ടൗണ്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നുകള്‍ പിടികൂടിയത്. നേരത്തെ പിടികൂടിയ മയക്കുമരുന്നു വിതരണ സംഘത്തിന്‍റെ ബന്ധുവിന്‍റെ പടന്നപ്പലാത്തുള്ള ഇന്റീരിയര്‍ ഡിസൈന്‍ ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ ആണ് മയക്കുമരുന്നുകള്‍ കണ്ടെത്തിയത്.
advertisement
270 എൽ എസ് ഡി സ്റ്റാമ്പ് (3.5ഗ്രാം) 19 ഗ്രാം ലഹരി ഗുളികകളും, 18.5 ഗ്രാം ബ്രൌണ്‍ ഷുഗറും കണ്ടെത്തിയവയില്‍പ്പെടുന്നു. നേരത്തെ എം ഡി എം എ മയക്കുമരുന്നു കേസ്സില്‍ പോലീസ് പിടിയില്‍ ആയ അഫ്സലിന്‍റെയും ബള്‍ക്കീസിന്‍റെയും അടുത്ത ബന്ധുവായ ജനീസാണ് കേസിലെ ഒന്നാം പ്രതി. നിസ്സാം, ബള്‍ക്കീസ്, അഫ്സല്‍ എന്നിവരും കേസിൽ പ്രതികളാണ് എന്ന് പോലീസ് വ്യക്തമാക്കി. ജനീസ്, നിസ്സാം എന്നിവര്‍ ഒളിവിലാണെന്നും പ്രതികള്‍ എല്ലാവരും ബന്ധുക്കളാണെന്നും  കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍  അറിയിച്ചു.
advertisement
കണ്ണൂരിലേക്ക് 2 കിലോ എം ഡി എം എ കടത്തുന്നതിനിടെ അഫ്സലും ബള്‍ക്കീസും കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ബംഗളൂരുവിലുള്ള നിസ്സാമില്‍ നിന്നും വില്‍പ്പനക്കായി എത്തിക്കുന്ന മയക്കുമരുന്നുകള്‍ റിട്ടെയ്ല്‍ വില്പനക്കായി അളന്നു തൂക്കി വിതരണം ചെയ്യുന്ന ജോലിയാണ് ബള്‍ക്കീസും അഫ്സലും ചെയുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍, കണ്ണൂര്‍ എ സി പി , പി പി സദാനന്ദന്‍റെയും നര്‍ക്കോട്ടിക് സെല്‍ എ സി പി ജസ്റ്റിന്‍ എബ്രഹാമിന്‍റെയും നിര്‍ദ്ദേശപ്രകാരമാണ് മയക്കുമരുന്ന് റാക്കറ്റിനെ വലയിലാക്കുന്നതിനുള്ള പരിശോധനകൾ നടന്നത്. കേസ് അന്വേഷണത്തിനായി ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. എസ് ഐ മാരായ  വിനോദ് കുമാര്‍, മഹിജന്‍, എ എസ് ഐ രഞ്ജിത്, സീനിയർ സി പി ഒ മാരായ ഷാജി, മുഹമ്മദ്, സിപിഒ ലിതേഷ് തുടങ്ങിയവരും മയക്കുമരുന്നു റെയിഡ് നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Driving License | മൊബൈൽഫോണിൽ സംസാരിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും
Next Article
advertisement
'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM
'മകനേ തിരിച്ചുവരല്ലേ! ഇരുണ്ടകാലം'; UDF ഭരണകാലത്തെ 'കുറ്റങ്ങൾ' എണ്ണിപറഞ്ഞ് വെബ്സൈറ്റുമായി CPM
  • കേരള തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അഴിമതികൾ ചൂണ്ടിക്കാട്ടി സിപിഎം വെബ്സൈറ്റ് ആരംഭിച്ചു

  • ഇരുണ്ടകാലം ഡോട്ട് കോം വെബ്സൈറ്റിൽ യുഡിഎഫ് മന്ത്രിമാരുടെ അഴിമതി ആരോപണങ്ങളുടെ വീഡിയോകൾ ഉൾപ്പെടുത്തി.

  • യുഡിഎഫ് ഭരണം തിരിച്ചുവരരുതെന്ന് ഓർമ്മിപ്പിക്കാൻ സോഷ്യൽ മീഡിയ ക്യാമ്പയിനും വെബ്സൈറ്റും ഉപയോഗിച്ച് സിപിഎം.

View All
advertisement