advertisement

മകനും പെൺസുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചത് നടുറോഡിൽ; വലിച്ചിഴച്ച് വസ്ത്രങ്ങൾ വലിച്ചുകീറി

Last Updated:

ലഹരി ഉപയോഗിക്കുന്നത് വിലക്കിയതാണ് പ്രതികളെ പ്രകോപിതരാക്കിയതെന്ന് പോലീസ് പറയുന്നു

News18
News18
തിരുവനന്തപുരം: പാലോട് മകനും പെൺസുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മ നേരിട്ടത് ക്രൂര മർദനമെന്ന് പോലീസ് പറഞ്ഞു. വിതുര മേമല സ്വദേശിയായ മെഴ്സി (57) യെയാണ് മകനും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. ഇരുവരും ചേർന്ന് മെഴ്‌സിയെ റോഡിലേക്ക് വലിച്ചിഴയ്ക്കുകയും ആൾക്കാരുടെ മുന്നിൽ വച്ച് നൈറ്റി വലിച്ച് കീറുകയും ചെയ്തു. തിരുവനന്തപുരം പാലോടാണ് സംഭവം. സംഭവത്തിൽ അനൂപ് (23), സുഹൃത്തായ പത്തനംതിട്ട സ്വദേശി സംഗീത ദാസ് എന്നിവരെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. ലഹരി ഉപയോഗിക്കുന്നത് അമ്മ വിലക്കിയതാണ് പ്രതികളെ പ്രകോപിതരാക്കിയതെന്ന് പോലീസ് പറയുന്നു. ആദ്യം മെഴ്‌സിയെ വീട്ടിൽ വച്ച് മർദിക്കുകയും തുടർന്ന് റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ്‌ പാലോട് പോലീസിൽ വിവരം അറിയിച്ചത്. അനൂപും സംഗീതയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി പെൺക്കുട്ടി അനൂപിന്റെ വീട്ടിലാണ് താമസം. വെൽഡിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ അനൂപ്. മുൻപ് പലതവണ വീട്ടിൽ വഴക്ക് ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത പാലോട് പോലീസ് പ്രതികളെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
മകനും പെൺസുഹൃത്തും ചേർന്ന് അമ്മയെ ആക്രമിച്ചത് നടുറോഡിൽ; വലിച്ചിഴച്ച് വസ്ത്രങ്ങൾ വലിച്ചുകീറി
Next Article
advertisement
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
അനന്തപുരിയിൽ മോദി റോഡ് ഷോ; പ്രധാനമന്ത്രിയോടൊപ്പം നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ
  • പ്രധാനമന്ത്രി മോദി കരമന മുതൽ കിള്ളിപ്പാലം വരെ ആവേശകരമായ റോഡ് ഷോയിൽ പങ്കെടുത്തു

  • നേമം, തിരുവനന്തപുരം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിയോടൊപ്പം റോഡ് ഷോയിൽ

  • തുറന്ന വാഹനത്തിൽ സാവധാനമായി നീങ്ങുന്ന മോദിയെ കാണാൻ റോഡിന്റെ ഇരുവശങ്ങളിലും ജനക്കൂട്ടം

View All
advertisement