ക്ഷേത്രോത്സവം കഴിഞ്ഞുമടങ്ങിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റി അറിയിച്ചു
കൊല്ലം: കൊട്ടാരക്കരയിൽ യുവതിയെ കടന്നുപിടിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. സിപിഎം കുളക്കട ലോക്കൽ കമ്മറ്റി അംഗം കൂടിയായ പൂവറ്റൂർ സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
രാത്രി ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെ എത്തിയ രാഹുൽ ആദ്യം അശ്ലീലച്ചുവയോടെ സംസാരിച്ചു. പിന്നാലെയാണ് ഇയാൾ യുവതിയുടെ ശരീരത്ത് കടന്നുപിടിച്ചത്. യുവതി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കൊട്ടാരക്കര പൊലീസ് വീടിന്റെ സമീപത്ത് നിന്നാണ് രാഹുലിനെ പിടികൂടിയത്. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
advertisement
ലൈംഗികാതിക്രമ കേസിൽ പിടിയിലായതിന് പിന്നാലെ രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി സിപിഎം കൊട്ടാരക്കര ഏരിയ കമ്മറ്റി അറിയിച്ചു. ഇത്തരം സാമൂഹ്യവിരുദ്ധപ്രവർത്തനം നടത്തുന്നവരെ സംരക്ഷിക്കില്ലെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു.
Location :
Kollam,Kollam,Kerala
First Published :
Feb 27, 2023 6:41 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്രോത്സവം കഴിഞ്ഞുമടങ്ങിയ യുവതിക്കെതിരെ ലൈംഗികാതിക്രമം; കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ







