തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ മാനസിക വിഭ്രാന്തി നേരിടുന്ന വയോധികന് ക്രൂരമർദനം. വെമ്പായം നെടുവേലി സ്വദേശി ദേവനണ് മർദനമേറ്റത്. വർഷങ്ങളായി മനോനില തെറ്റി വെമ്പായം കന്യാകുളങ്ങര പ്രദേശങ്ങളിൽ നടക്കുന്നയാൾക്കാണ് മർദനമേറ്റത്. പൊതു ജനങ്ങൾക്ക് യാതൊരുവിധത്തിലുമുള്ള ഉപദ്രവങ്ങളും ദേവനിൽ നിന്നും ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു.
Also Read- ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
ഇന്ന് രാവിലെയോടെയാണ് ദേവന് നേരെ ക്രൂര മർദ്ദനം ഉണ്ടായത്. കന്യാകുളങ്ങര മുസ്ലിം പള്ളിക്കു മുന്നിൽ വച്ചാണ് മർദ്ദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വട്ടപ്പാറ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മർദ്ദിക്കുന്നയാളെ തിരിച്ചറിഞ്ഞിട്ടില്ല. മാനസികവിഭ്രാന്തിയുള്ള വയോധികനെ വടികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നയാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യം ഉയർത്തി സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി ഈ വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.