HOME » NEWS » Crime » ELDERLY WOMAN FOUND DEAD IN MALAPPURAM

മലപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത

കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

News18 Malayalam | news18-malayalam
Updated: June 18, 2021, 5:33 PM IST
മലപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹത
News18 Malayalam
  • Share this:
മലപ്പുറം: കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം ആതവനാട് വെള്ള റമ്പിലാണ് ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളറമ്പ് സ്വദേശിനി തിരുവാകളത്തില്‍ കുഞ്ഞിപ്പാത്തുമ്മ (65)യാണ് മരിച്ചത്. തലയ്ക്കടിയേറ്റ നിലയിലാണ്. രക്തം ഒഴുകി പരന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

രാവിലെ 11 മണിയോടെ അയല്‍ക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. മരിച്ച കുഞ്ഞിപ്പാത്തുമ്മ മാനസിക അസ്വാസ്ഥ്യമുള്ളയാളായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഇതുകാരണം നാട്ടുകാരുമായി അധികം ബന്ധമുണ്ടായിരുന്നില്ല. എന്നിരുന്നാലും ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീ എന്ന നിലയ്ക്ക് അയല്‍ക്കാര്‍ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു.

Also Read- മാലിന്യമിട്ടതിന് യുവാവിന്റെ കൈവെട്ടിയ വീട്ടമ്മ മുൻപ് മറ്റൊരു അയൽവാസിയുടെ കൈവെട്ടിയിരുന്നതായി വെളിപ്പെടുത്തൽ

എന്നും പുറത്തുകാണുന്നയാളെ കാണാതായതോടെയാണ് അയല്‍ക്കാര്‍ അന്വേഷിച്ചെത്തിയത്. ഈസമയത്താണ് മൃതദേഹം വീട്ടിനുള്ളില്‍ കിടക്കുന്നത് കണ്ടത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസ്. തിരൂര്‍ ഡിവൈഎസ്പി സുരേഷ്ബാബു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ദൃശ്യ കൊലക്കേസ്: പ്രതി വിനീഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

മലപ്പുറം ഏലംകുളം ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതി ഉപയോഗിച്ച മാസ്ക്, ചെരിപ്പ്, ദൃശ്യയുടെ അച്ഛന്റെ കട കത്തിക്കാനുപയോഗിച്ച ലൈറ്റർ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. തെളിവെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ടു. മലപ്പുറം ഏലംകുളം ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷിനെ ദൃശ്യയുടെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതി ഉപയോഗിച്ച മാസ്ക്, ചെരിപ്പ്, ദൃശ്യയുടെ അച്ഛന്റെ കട കത്തിക്കാനുപയോഗിച്ച ലൈറ്റർ ഉൾപ്പെടെയുള്ളവ കണ്ടെടുത്തു. തെളിവെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ടു.

രാവിലെ 10 മണിയോടെ ആണ് പ്രതി വിനീഷിനെ പെരിന്തൽമണ്ണയിൽ നിന്നും ഏലംകുളത്തെ ദൃശ്യയുടെ വീട്ടിൽ കൊണ്ടുവന്ന് തെളിവെടുപ്പ് ആരംഭിച്ചത്. പ്രതിയെ കൊണ്ടു വരുന്നത് അറിഞ്ഞ് ഒരുപാട് ആളുകൾ വീടിന് ചുറ്റും തടിച്ച് കൂടിയിരുന്നു. ജനരോഷം കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. എങ്ങനെയാണ് കൃത്യം നടത്തിയത് എന്ന് വിനീഷ് പൊലീസിനോട് വിശദീകരിച്ച് കാണിച്ച് കൊടുത്തു. ഒരു മണിക്കൂറിലധികം പ്രതി ദൃശ്യയുടെ വീടിനകത്ത് ചിലവഴിച്ചിട്ടുണ്ട്. കൈയിൽ കരുതിയിരുന്ന കത്തിക്ക് മൂർച്ച പോരെന്ന് കണ്ട് അടുക്കളയിൽ നിന്ന് കത്തി എടുക്കുക ആയിരുന്നു. തുടർന്ന് ഉറങ്ങിക്കിടന്ന ദൃശ്യയെ കുത്തിക്കൊന്നു. അനിയത്തി ദേവി ശ്രീയെ കുത്തി വീഴ്ത്തി.

രാത്രി 15 കിലോമീറ്ററോളം ദൂരം നടന്ന് ആണ് വിനീഷ് ഇവിടെ വന്നത്. വീടിന് അടുത്തുള്ള ഷെഡിൽ ഒളിച്ചിരുന്നു. ആരും കാണാതെ പിൻവാതിലിലൂടെ വീടിന് ഉള്ളിൽ കയറി. ആദ്യം അടുക്കളയിൽ നിന്ന് കത്തി എടുക്കുക ആണ് ചെയ്തത്. കയ്യിൽ ഉണ്ടായിരുന്ന കത്തിക്ക് മൂർച്ച പോര എന്ന് കണ്ട് അടുക്കളയിൽ നിന്ന് വേറെ കത്തി എടുക്കുക ആയിരുന്നു. പിന്നീട് മുകൾ നിലയിൽ ഉള്ള മുറിയിൽ കയറി ഒളിച്ചിരുന്നു. പിന്നീട് താഴേക്ക് വന്ന് ദൃശ്യ ഉറങ്ങുന്ന മുറിയിൽ കയറി. ഇവിടെ എത്തിയ ദൃശ്യയുടെ അനിയത്തി ദേവി ശ്രീയെ ആണ് ആദ്യം അക്രമിച്ചത്. അതിന് ശേഷം ഉറങ്ങിക്കിടന്ന ദൃശ്യയെ നിരവധി തവണ കുത്തി. മുൻ വശത്തെ വാതിൽ വഴി അരമതിൽ ചാടി കടന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പിൽ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു . പിന്നീട് അടുത്ത പറമ്പിലൂടെ വയൽ വഴി ഓടി രക്ഷപ്പെട്ടു.
Published by: Rajesh V
First published: June 18, 2021, 5:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories