മാലിന്യമിട്ടതിന് യുവാവിന്റെ കൈവെട്ടിയ വീട്ടമ്മ മുൻപ് മറ്റൊരു അയൽവാസിയുടെ കൈവെട്ടിയിരുന്നതായി വെളിപ്പെടുത്തൽ

Last Updated:

ജോമോളിന്‍റെ ഒറ്റവെട്ടിൽ മനുവിന്റെ ഇടത് കൈപ്പത്തി അറ്റുവീണു.

idukki palm chopping case
idukki palm chopping case
ഇടുക്കി അണക്കരയില്‍ മാലിന്യമിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിയത്. വീട്ടമ്മയായ ജോമോൾ മുൻപും സമാനമായ രീതിയിൽ മറ്റൊരു അയൽവാസിയുടെ കൈവെട്ടിയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഇപ്പോൾ വെട്ടേറ്റ യുവാവ് മനുവിന്റെ സുഹൃത്ത് ജിബിനാണ് തന്റെ പിതാവിന്റെ കൈ ജോമോൾ വെട്ടിയ കാര്യം വെളിപ്പെടുത്തിയത്.
പ്രകോപനമില്ലാതെയാണ് ജോമോള്‍ യുവാവായ മനുവിന്റെ കൈവെട്ടിയതെന്നും നേരത്തേയും ഇവര്‍ ഇത്തരത്തില്‍ കൈ വെട്ടിയിട്ടുണ്ടെന്നും ജിബിന്‍ പറയുന്നു. പത്ത് വര്‍ഷം മുമ്പ് തന്റെ പിതാവിനെ ജോമോളും അവരുടെ ഭര്‍ത്താവും ചേര്‍ന്ന് അക്രമിച്ചിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമുണ്ടായില്ലെന്നും ജിബിന്‍ പറയുന്നു. വീട്ടിലെ വളര്‍ത്തുപട്ടിയുമായി ബന്ധപ്പെട്ട വിഷയമാണ് അന്ന് പ്രശ്‌നത്തിലേക്ക് നയിച്ചതെന്നും ജിബിന്‍ വ്യക്തമാക്കി.
advertisement
''പത്ത് വര്‍ഷം മുമ്പ് എന്റെ അച്ഛന്റെ വലത് കൈ വെട്ടി. ശേഷം തുന്നിചേര്‍ക്കുകയായിരുന്നു. ഞങ്ങള്‍ടെ വീട്ടില്‍ രണ്ട് പട്ടികുഞ്ഞുങ്ങളുണ്ടായിരുന്നു. പട്ടിയെ അഴിച്ച് വിടാറുണ്ടായിരുന്നില്ല. എന്നാല്‍ പട്ടിയെ കൊണ്ട് ഭയങ്കര ശല്യമാണെന്ന് പറഞ്ഞ് ജോമോള്‍ വാര്‍ഡ് മെമ്പര്‍ക്ക് പരാതി കൊടുത്തു. എന്നാല്‍ അഴിച്ചുവിടാത്ത പട്ടിയെ കൊണ്ട് നിങ്ങള്‍ക്ക് എന്ത് പ്രശ്‌നമാണെന്ന് ചോദിച്ചു. പിന്നീട് ഒന്നും രണ്ടും പറഞ്ഞ് വഴക്കായി. അത് കഴിഞ്ഞ് വൈകുന്നേരം ഒരു ഏഴ് മണിക്ക് ഇവർ ഭര്‍ത്താവിനൊപ്പം ഒരു വാക്കത്തി എടുത്ത് വഴിയില്‍ നിന്ന് വെട്ടുകയായിരുന്നു. ഇതുമായി നേരെ പൊലീസ് സ്റ്റേഷനില്‍ പോയി. പൊലീസ് ഒരു പരാതി നല്‍കാന്‍ പറഞ്ഞു. അതേ പൊലീസുകാര് പിറ്റേ ദിവസം അമ്മയോട് മോശമായി പറഞ്ഞു. ഞങ്ങള്‍ പരാതിക്കാരല്ലേയെന്ന് ചോദിച്ചപ്പോള്‍ അതിനൊന്നും വാല്യൂ ഇല്ലെന്നാണ് പറഞ്ഞത്.’ -ജിബിന്‍ പറയുന്നു.
advertisement
പ്രതി ജോമോൾക്കെതിരെ യുവാവിന്റെ ബന്ധുക്കളും രംഗത്തെത്തി. ജോമോളും കുടുംബവും നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നുവെന്ന് മനുവിന്റെ ഭാര്യ ദിവ്യ പറഞ്ഞു. അയൽക്കാരുമായി എപ്പോഴും വഴക്കുണ്ടാക്കും. നേരത്തേ ജോമോളുടെ ഭർത്താവ് അയൽവാസിയെ വെട്ടിയിരുന്നു. പക്ഷെ കേസ് ഒന്നും ഉണ്ടായില്ല. കൊല്ലാൻ ഉദ്ദേശിച്ച് തന്നെയാണ് ജോമോൾ മനുവിനെ വെട്ടിയതെന്നും ദിവ്യ ആരോപിച്ചു.
advertisement
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അണക്കര ഏഴാംമൈൽ സ്വദേശി മനുവിന്‍റെ കൈപ്പത്തിയാണ് അയൽവാസിയായ ജോമോൾ വെട്ടിയത്. മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വാക്കുതർക്കം ഒടുവിൽ കൈവെട്ടിൽ കലാശിക്കുകയായിരുന്നു. ജോമോളിന്‍റെ ഒറ്റവെട്ടിൽ മനുവിന്റെ ഇടത് കൈപ്പത്തി അറ്റുവീണു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മനുവിന്‍റെ കൈതുന്നിച്ചേർക്കാനുള്ള ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാലിന്യമിട്ടതിന് യുവാവിന്റെ കൈവെട്ടിയ വീട്ടമ്മ മുൻപ് മറ്റൊരു അയൽവാസിയുടെ കൈവെട്ടിയിരുന്നതായി വെളിപ്പെടുത്തൽ
Next Article
advertisement
'ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
'പ്രതിപക്ഷമെന്നാല്‍ നശീകരണപക്ഷമെന്ന് കരുതുന്നതിന്റെ ദുരന്തം'; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
  • മുഖ്യമന്ത്രിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്ന് ആരോപണം.

  • പ്രതിപക്ഷം നശീകരണ പക്ഷമാണെന്ന് കരുതുന്നതിന്റെ ദുരന്തം, മുഖ്യമന്ത്രി വിമര്‍ശിക്കുന്നു.

  • പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ നിലപാടുകള്‍ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി.

View All
advertisement