സ്ഥാനക്കയറ്റം കിട്ടി പോകുന്ന ദിവസം 10000 രൂപ കൈക്കൂലി വാങ്ങിയ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍
- Published by:Arun krishna
- news18-malayalam
Last Updated:
നേരിട്ട് പണം വാങ്ങുന്നതിന് പുറമേ ഗൂഗിൾ പേ വഴി മാത്രം 2,85,000 രൂപ ഇയാൾ പല കോൺട്രാക്ടർമാരിൽ നിന്ന് വാങ്ങിയതായി കണ്ടെത്തി
ഉദ്യോഗസ്ഥരുടെ അഴിമതി അനുവദിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിക്കുമ്പോഴും ഉന്നതർ തന്നെ കൈക്കൂലി വാങ്ങുന്നത് തുടരുകയാണ്. കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറെ വിജിലന്‍സ് പിടികൂടിയതാണ് ഈ നിരയിലെ ഒടുവിലത്തെ സംഭവം. കോട്ടയം ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റിലെ ഇലക്ട്രിക് ഇന്‍സ്‌പെക്ടറായ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ കെ.കെ സോമനാണ് വിജിലന്‍സിന്റെ പിടിയിലായത്. എറണാകുളം സ്വദേശിയായ കരാറുകാരനില്‍ നിന്ന് 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
നേരത്തെ 10000 രൂപ ഇതേ കരാറുകാരനില്‍ നിന്ന് സോമന്‍ വാങ്ങിയിരുന്നു. വീണ്ടും 10000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതോടെ കരാറുകാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെ ഓഫീസില്‍വെച്ച് ഇയാളില്‍നിന്നും പണം വാങ്ങി പേഴ്‌സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി സോമനെ പിടികൂടിയത്. കോട്ടയം വിജിലന്‍സ് എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
advertisement
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. നേരിട്ട് പണം വാങ്ങുന്നതിന് പുറമേ ഗൂഗിൾ പേ വഴി മാത്രം 2,85,000 രൂപ ഇയാൾ പല കോൺട്രാക്ടർമാരിൽ നിന്ന് വാങ്ങി. തിരുവല്ല നിരണത്ത് ആഡംബര വീടും ഇയാൾ അടുത്തിടെ വെച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരത്ത് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായി കെ കെ സോമന് സർക്കാർ സ്ഥാനക്കയറ്റം നൽകിയിരുന്നു. കോട്ടയത്ത് നിന്ന് വിടുതൽ വാങ്ങി പോകേണ്ട അവസാന ദിവസമാണ് കൈക്കൂലി വാങ്ങുന്നതിന് ഈ ഉന്നത ഉദ്യോഗസ്ഥൻ പിടിയിലാകുന്നത്.
Location :
Kottayam,Kottayam,Kerala
First Published :
May 31, 2023 10:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്ഥാനക്കയറ്റം കിട്ടി പോകുന്ന ദിവസം 10000 രൂപ കൈക്കൂലി വാങ്ങിയ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ പിടിയില്‍