'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകള്‍ മാത്രം രക്ഷപ്പെട്ടതാണ് മനുഷ്യചരിത്രം. ഇവര്‍ ഒന്നുമല്ലാതെ ഈ ലോകത്ത് നിന്നും പോകുമെന്ന് മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍. ന്യായമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ട്. പിന്നെ എന്തിനാണ് ഈ നക്കാപിച്ച വാങ്ങുന്നത്. ഇങ്ങനെ വാങ്ങുന്നവരുടെ തലമുറകള്‍ ഗതി പിടിക്കാതെ പോകും. കഷ്ടപ്പാടുകളിലൂടെയും പ്രയാസങ്ങളിലൂടെയും ജീവിച്ച തലമുറകള്‍ മാത്രം രക്ഷപ്പെട്ടതാണ് മനുഷ്യചരിത്രം. ഇവര്‍ ഒന്നുമല്ലാതെ ഈ ലോകത്ത് നിന്നും പോകുമെന്ന് മന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ചിലര്‍ക്ക് പണം ഉണ്ടാക്കാന്‍ ഭയങ്കര ആവേശമാണ്. ചിലര്‍ പൈസയ്ക്ക് വേണ്ടി മരിക്കുകയാണെന്ന് അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വി. സുരേഷ്‌കുമാറിനെ ഉദ്ദേശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഇങ്ങനെ കൈക്കൂലി വാങ്ങുന്ന ഒരു വ്യക്തിയെ ആദ്യമായിട്ട് കാണുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് സുരേഷ് കുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡില്‍ 1.5 കോടിയോളം രൂപയാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. കേരളത്തിലെ ഒരു റവന്യു ഉദ്യോഗസ്ഥനില്‍ നിന്ന് വിജിലന്‍സ് പിടികൂടിയതില്‍വെച്ച് ഏറ്റവും വലിയ തുകയാണിതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 29, 2023 6:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സര്‍ക്കാര്‍ ന്യായമായ ശമ്പളം തരുന്നുണ്ട്, പിന്നെ എന്തിനാണ് നക്കാപിച്ച വാങ്ങുന്നത്'; കൈക്കൂലിക്കാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍