പതിനൊന്നുകാരിയെ പീഡപ്പിച്ചു; അമ്മയും സുഹൃത്തായ ബാങ്ക് ജീവനക്കാരനും അറസ്റ്റില്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
സ്കൂളില്‍നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്
മലപ്പുറം: പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയും സുഹൃത്തായ കേരള ബാങ്ക് ജീവനക്കാരനും അറസ്റ്റിൽ. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക് അലി അക്ബർ ഖാൻ (39) ആണ് പൊലീസിന്‍റെ പിടിയിലായത്. പ്രതിയുടെ പെൺ സുഹൃത്തിന്‍റെ മകളായ 11 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് വ്യക്തമായതോടെ ഇവരെയും പിടികൂടുകയായിരുന്നു.
സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അധ്യാപകരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാറ്റം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സ്‌കൂളിൽ കൗൺസിലിംഗ് നടത്തുകയായിരുന്നു. ഈ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
Location :
Malappuram,Kerala
First Published :
January 22, 2023 7:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പതിനൊന്നുകാരിയെ പീഡപ്പിച്ചു; അമ്മയും സുഹൃത്തായ ബാങ്ക് ജീവനക്കാരനും അറസ്റ്റില്‍