നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അമ്മയുടെ കാമുകന്റ കൊടുംപീഡനത്തിന് ഇരയായ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി; അമ്മ അറസ്റ്റില്‍

  അമ്മയുടെ കാമുകന്റ കൊടുംപീഡനത്തിന് ഇരയായ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി; അമ്മ അറസ്റ്റില്‍

  ലൈംഗിക പീഡനവും ശാരീരിക മര്‍ദ്ദനങ്ങളുമടക്കം അതിക്രൂരമായ അതിക്രമങ്ങള്‍ ആണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായത്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
  മലപ്പുറം: അമ്മയും കാമുകനും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ച് ലൈംഗീകമായി പീഡിപ്പിച്ച പതിനൊന്നുകാരി പെണ്‍കുട്ടിയെ മലപ്പുറത്ത് ചൈല്‍ഡ് ലൈനും പൊലീസും ചേര്‍ന്ന് ആണ് രക്ഷപെടുത്തിയത് .അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. അമ്മയുടെ കാമുകന്‍ ഒളിവില്‍ ആണ്.

  തിരുവനന്തപുരം ജില്ലയില്‍ നിന്നും മലപ്പുറം മങ്കടയില്‍ ഉള്‍നാടന്‍ മേഖലയില് വന്ന് വാടകക്ക് താമസിക്കുക ആയിരുന്നു യുവതിയും 11 കാരിയായ മകളും. ഭര്‍ത്താവുമായി അകന്നു കഴിഞ്ഞിരുന്ന ഇവര്‍ക്ക് ഇവിടെ കാമുകന് ഒപ്പം ലിവിംഗ് ടുഗദര്‍ ആയാണ് കഴിഞ്ഞിരുന്നത്. ഇവര്‍ താമസിച്ചിരുന്ന സ്ഥലത്ത് നടക്കുന്ന കാര്യങ്ങള്‍ പുറം ലോകം അറിഞ്ഞിരുന്നില്ല.

  പുറത്ത് നിന്ന് ആര്‍ക്കും വരാന്‍ കഴിയാത്ത വിധത്തില്‍ വലിയ മതിലും വളര്‍ത്തു നായ്ക്കളും എല്ലാം ഇവിടെ ഉണ്ടായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലൈംഗിക പീഡനവും ശാരീരിക മര്‍ദ്ദനങ്ങളുമടക്കം അതിക്രൂരമായ അതിക്രമങ്ങള്‍ ആണ് കുട്ടിക്ക് നേരെ പല തവണകളായി ഉണ്ടായതെന്ന് സി.ഡബ്ലിയു.സി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍.

  Also Read-Murder | കാമുകന്‍റെ വീട്ടിൽ നഴ്സ് മരിച്ച സംഭവം കൊലപാതകം; പ്രതി വീട്ടിലെത്തിയ തടിക്കച്ചവടക്കാരൻ

  'പെണ്‍കുട്ടി അതി ക്രൂരമായി പലവട്ടം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക അതിക്രമം അല്ല പീഡനം തന്നെ അനുഭവിച്ചിട്ടുണ്ട്. അതിന് പുറമെ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ശരീരത്തില്‍ അതിന്റെ എല്ലാം പാടുകള്‍ ഉണ്ട്'വിവരങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ കുഞ്ഞിനെ ഭീഷണിപ്പെടുത്തിയതായും വിവരം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  യുവതിയുടെ അച്ഛനായ കുട്ടിയുടെ മുത്തച്ഛനാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്.പൊലീസ് സഹായത്തോടെ രക്ഷപെടുത്തിയ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ ഏറെ കൗണ്‍സിലിംഗ് നല്‍കിയതിന് ശേഷം ആണ് പെണ്‍കുട്ടി നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിത് . മജിസ്‌ട്രേറ്റിന് മുമ്പാകെ ഇരയായ പതിനൊന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി.

  Also Read- കോടികൾ വില വരുന്ന ഇരുതലമൂരിയെ വിൽക്കാനെത്തി; നാലുപേർ പിടിയിൽ

  ഗുരുതരമായ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ്. സ്വന്തം മകളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത്അറസ്റ്റിലായ അമ്മയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു. പ്രതിയായ കാമുകന്‍ പാലക്കാട് സ്വദേശി പള്ളിയാലില്‍ ബിനീഷിനായി അന്വേഷണം ഊര്‍ജിതമാക്കി.
  Published by:Jayesh Krishnan
  First published:
  )}