കോടികൾ വില വരുന്ന ഇരുതലമൂരിയെ വിൽക്കാനെത്തി; നാലുപേർ പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
അറസ്റ്റിലായവരിൽ രണ്ടുപേർ രണ്ട് തൃശൂര്‍ സ്വദേശികളാണ്. ഒരാള്‍ എറണാകുളം സ്വദേശിയും മറ്റൊരാള്‍ തിരുവനന്തപുരം സ്വദേശിയുമാണ്
തൃശൂര്‍: കോടികൾ വില മതിപ്പുള്ള ഇരുതല മൂരിയെ (western blind snake) വിൽക്കാനെത്തിച്ച നാലുപേർ പിടിയിലായി. സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്താണ് ഇരുതലമൂരി പാമ്ബിനെ വില്‍ക്കാന്‍ ശ്രമം നടന്നത്. തൃശൂർ (Thrissur) ഫോറസ്റ്റ് റേഞ്ച് ഫ്‌ളയിംഗ് സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സ്വകാര്യ ഹോട്ടലില്‍ ഇരുതലമൂരി പാമ്പിനെ വാങ്ങാന്‍ ഒരു സംഘം ആളുകള്‍ എത്തിയിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്‌ളെയിംഗ് സ്‌ക്വാഡ് റെയ്ഡ് നടത്തിയത്. ഇരുതല മൂരിയെ ആന്ധ്രാപ്രദേശില്‍ (Andhra Pradesh) നിന്ന് എത്തിച്ചതാണെന്നാണ് പ്രാഥമിക വിവരം.
അറസ്റ്റിലായവരിൽ രണ്ടുപേർ രണ്ട് തൃശൂര്‍ സ്വദേശികളാണ്. ഒരാള്‍ എറണാകുളം സ്വദേശിയും മറ്റൊരാള്‍ തിരുവനന്തപുരം സ്വദേശിയുമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഫോറസ്റ്റ് റേഞ്ച് ഫ്‌ളയിംഗ് സ്‌ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. നാലുപേര്‍ രക്ഷപ്പെട്ടതായും ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബുന്ദിമാദ്ധ്യമുള്ള പതിനാലുകാരനെ പീഡിപ്പിച്ച പ്രതിക്ക് മുപ്പത് വര്‍ഷം തടവ്
ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് കോടതി മുപ്പത് വര്‍ഷവും മൂന്ന് മാസവും കഠിന തടവും നാല്‍പ്പതിനായിരം രൂപ പിഴയും ശിക്ഷയായി വിധിച്ചു.തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.ജയകൃഷ്ണന്‍ കേസില്‍ ശിക്ഷ വിധിച്ചത്.
advertisement
മുരുകന്‍ എന്ന് വിളിക്കുന്ന കാപ്പിപ്പൊടി മുരുകന്‍ (47) എന്നയാളെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.കുട്ടിക്ക് പിഴ തുകയും സര്‍ക്കാര്‍ നഷ്ട പരിഹാരവും നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നുണ്ട്.
2018 ലാണ് സംഭവം നടക്കുന്നത്. കുട്ടിയുടെ വീടിന് അടുത്ത് താമസിക്കുന്ന പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി തന്റെ വീട്ടിനുള്ളില്‍ പീഡനത്തിന് വിധേയനാക്കുകയായിരുന്നു.
പിന്നെയും പല തവണ പ്രതി കുട്ടിയെ പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പ്രതി മുരുകന്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.വീണ്ടും പീഡനം തുടര്‍ന്നതിനെ തുടര്‍ന്ന് കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണന്തല പോലീസ് കേസ് എടുക്കുന്നത്. ജെ.രാകേഷാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടുയത്.
advertisement
ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ റിമാൻഡിൽ; പ്രതി അടിച്ചുമാറ്റിയത് 910 രൂപയുടെ ഓൾഡ് മങ്ക് ഫുൾ ബോട്ടിൽ
ആശ്രാമം ഹോക്കി സ്റ്റേഡിയത്തിന് സമീപത്തെ ബിവറേജസ് ഔട്ട്ലെറ്റിൽ (Bevco) നിന്ന് ഓൾഡ് മങ്ക് ഫുൾ (Old Monk) 'ചൂണ്ടിയ' സംഭവത്തിൽ അറസ്റ്റിലായ ആളെ റിമാൻഡ് ചെയ്തു. കൊല്ലം (Kollam) ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇരവിപുരം വാളത്തുങ്കൽ മനക്കര വയൽ വീട്ടിൽ ഉണ്ണി പിള്ളയുടെ മകൻ ബിജുവിനെ റിമാൻഡ് ചെയ്തത്. ബിജുവിനെ റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ആശ്രാമം മൈതാനത്തിനടുത്ത ഔട്ട്ലെറ്റിൽ മോഷണം നടന്നത്. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ബിജുവാണ് സംഭവത്തിൽ അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് (Kerala police) പ്രതിയെ പിടികൂടിയത്.
advertisement
ശനിയാഴ്ച രാത്രി എട്ടേമുക്കാലിന് ആയിരുന്നു മോഷണം. 910 രൂപയുടെ ഓൾഡ് മങ്ക് ഫുള്ളാണ് ബിജു അടിച്ചുമാറ്റിയത്. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. ദൃശ്യം പ്രചരിച്ചതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. വീട്ടിൽ നിന്ന് പ്രതി മുങ്ങിയെങ്കിലും പോലീസ് പിടികൂടി. അടക്കുന്ന സമയം ആയതിനാൽ മോഷണം നടന്ന ദിവസം ഷോപ്പിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ല. ബെവ്കോയുടെ സെൽഫ് സർവീസ് കൗണ്ടറിൽ ആണ് മോഷണം നടന്നത്. നീല ടീഷർട്ടും ജീൻസും ധരിച്ചെത്തിയ യുവാവ് മദ്യം വാങ്ങാനെത്തിയ മറ്റൊരാളോട് സംസാരിച്ചു നിന്നു. ഷോപ്പിലേക്ക് ഒരുമിച്ച് എത്തിയവർ എന്ന് തോന്നിക്കാൻ ആയിരുന്നു ഇങ്ങനെ ചെയ്തത്. ഇതിനിടെ ഒരു ഫുൾ ബോട്ടിൽ ഇടുപ്പിൽ തിരുകി. മറ്റേ വ്യക്തി കാണാതെയാണ് മോഷണം നടത്തിയത്. വീണ്ടും പരിചയ ഭാവത്തിൽ അയാളുടെ അടുത്തുകൂടി സംസാരിച്ചു നിന്നു.
advertisement
ആ വ്യക്തി ബിൽ കൗണ്ടറിന് അടുത്തെത്തിയപ്പോൾ പുറത്തു നിൽക്കാം എന്ന് ആംഗ്യം കാണിച്ച് ബിജു റോഡിലേക്ക് കടക്കുകയായിരുന്നു. പിന്നീട് എണ്ണത്തിൽ സംശയം തോന്നിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഈ ഘട്ടത്തിലാണ് മോഷണ വിവരം മനസ്സിലാകുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയ യുവാവിൻ്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസുകാർ വീട്ടിലെത്തിയെങ്കിലും ബിജുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇരവിപുരത്ത് നടത്തിയ തിരച്ചിലിൽ പ്രതിയെ കണ്ടെത്തി.
Location :
First Published :
October 25, 2021 5:49 PM IST