കൊച്ചി: കള്ളിൽ കഞ്ചാവിന്‍റെ അംശം കണ്ടെത്തിയതോടെ 46 ഷാപ്പുകൾക്കെതിരെ എക്സൈസ് നടപടിയെടുത്തു. എറണാകുളം, ഇടുക്കി ജില്ലകളിലെ ഷാപ്പുകൾക്കെതിരെ എക്സൈസ് കേസെടുക്കുകയായിരുന്നു. ഇടുക്കിയലെ 25 ഷാപ്പുകൾക്കെതിരെയും എറണാകുളത്തെ 21 ഷാപ്പുകൾക്കെതിരെയുമാണ് നടപടി. ലൈസന്‍സിമാര്‍ക്കും മാനേജര്‍മാര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ഒക്ടോബർ ഡിസംബർ മാസങ്ങളിൽ എക്സൈസ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. ശാസ്ത്രീയ പരിശോധനയില്‍ കഞ്ചാവിലുള്ള രാസവസ്തുവിന്‍റെ സാന്നിധ്യം കള്ളില്‍ കണ്ടെത്തുകയായിരുന്നു. കള്ളിന്‍റെ വീര്യം കൂട്ടുന്നതിന് കഞ്ചാവ് ചേര്‍ത്തു നൽകുകയായിരുന്നുവെന്നാണ് എക്സൈസ് സംശയിക്കുന്നത്. ഇടുക്കി ജില്ലയിൽ 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 67 പേര്‍ക്കെതിരെ നടപടിയുണ്ടാകും.25 കള്ള് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും എക്സൈസ് അറിയിക്കുന്നു.
കഴിഞ്ഞ ഒക്ടോബർ മുതൽ ഡിസംബർ മാസം വരെയാണ് വിവിധ കള്ള് ഷാപ്പുകളിൽനിന്ന് പരിശോധനക്കായി കള്ളിന്റെ സാമ്ബിള്‍ ശേഖരിച്ചത്. ഈ പരിശോധനാഫലം കഴിഞ്ഞ ദിവസമാണ് എക്സൈസ് പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ടില്‍ കള്ളില്‍ കഞ്ചാവിന്റെ അംശമുണ്ടെന്ന് കണ്ടെത്തിതായും എക്‌സൈസ് വ്യക്തമാക്കുന്നു. കള്ളിന്റെ വീര്യം കൂട്ടുന്നതിനായി കഞ്ചാവിന്റെ ഇല അരച്ചു ചേര്‍ത്തിട്ടുണ്ടാകും അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിച്ചിട്ടുണ്ടാകും എന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ എക്‌സൈസ് നടപടിയ്‌ക്ക് പിന്നില് ഗൂഢാലോചനയുണ്ടെന്ന് ഷാപ്പുടമകളും തൊഴിലാളികളും ആരോപിക്കുന്നു. പാലക്കാട് നിന്നും എത്തിക്കുന്ന കള്ളാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഇതില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തിയത് സംശമുണര്‍ത്തുന്നുണ്ട്. വിദേശമദ്യ വ്യവസായത്തെ സഹായിക്കാന്‍ വേണ്ടിയാണ് എക്‌സൈസ് നടപടി എന്നും ഷാപ്പുടമകള്‍ ആരോപിച്ചു.
കൊല്ലം മൈനാഗപ്പള്ളിയിൽ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ മൂന്നുപേർ പിടിയിൽ
ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ശൂരനാട് വടക്ക് കണിമേൽ കിടങ്ങയം ജിഷ്ണു ഭവനിൽ മനോജ് കുമാറിന്‍റെ മകൻ ജിഷ്ണു മനോജ്(24), വടക്കൻ മൈനാഗപ്പള്ളി സോമവിലാസം ചന്ത കുറുങ്ങാട്ടു കിഴക്കേതിൽ വീട്ടിൽ ഷാജിയുടെ മകൻ ഷാനു(24), തൊടിയൂർ, പുലിയൂർ വഞ്ചി തെക്ക്, പുത്തൻ തറയിൽ വീട്ടിൽ ചന്ദ്രന്‍റെ മകൻ ദിലീപ്(23) എന്നിവരാണ് അറസ്റ്റിലായത്. മൈനാഗപ്പള്ളി കുറ്റിമുക്ക് സ്വദേശി ശശിധരൻ എന്നയാളുടെ വീട്ടിലേക്കാണ് സ്ഫോടകവസ്തു എറിഞ്ഞത്. ശശിധരന്‍റെ മകൻ ശ്യാമിനോടുള്ള വൈരാഗ്യത്തെ തുടർന്നാണ് വീട് ആക്രമിച്ചതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.
Also Read- സ്വകാര്യ സ്ഥാപനത്തിൽ മുളക് സ്പ്രേ ആക്രമണം; സംഭവത്തിനു പിന്നിൽ കുടുംബവഴക്കെന്ന് സൂചന
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം പുലർച്ചെയോടെയാണ് ശ്യാമിന്‍റെ വീടിനു നേരെ ആക്രമണം നടന്നത്. കേസിലെ ഒന്നാം പ്രതി ജിഷ്ണു മനോജ് ഒരു പെൺകുട്ടിയോട് സംസാരിച്ച വിവരം പെൺകുട്ടിയുടെ ബന്ധുവിനെ അറിയിച്ചതിലുള്ള വിരോധത്തെ തുടർന്നാണ് ആക്രമണം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Excise, Toddy, Toddy shop