കോഴിക്കോട്: ഡോക്ടര്‍ ചമഞ്ഞ് ഗവ. മെഡിക്കല്‍ കോളേജിൽ വിലസിയ യുവാവ് പിടിയിൽ. മുക്കം ചേന്നമംഗലൂർ ചേന്നാം കുളത്ത് വീട്ടിൽ സികെ അനുപിനെയാണ് പിടികൂടിയത്. വാർഡുകളിലും ഒ.പി.കളിലും സ്റ്റെതസ്കോപ്പും വെള്ളക്കോട്ടും ധരിച്ച് ഇടയ്ക്ക് ആശുപത്രിയിലെത്താറുള്ള അനൂപ് ശരിരായ ഡോക്ടറല്ല, വ്യാജനാണെന്ന് നേരത്തേ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് വിവരം ലഭിച്ചിരുന്നു. തുടർന്ന് അനൂപിനായി നിരീക്ഷണം ശക്തമാക്കിയിരുന്നു.
സുരക്ഷജീവനക്കാരായ കെ സജിൻ, ഇ ഷാജി എന്നിവർ വാർഡുകളിൽ നിരീക്ഷണം നടത്തവേ 36-ാം വാര്‍ഡിനടുത്ത് നിന്നാണ് അനൂപിനെ പിടികൂടിയത്. ഡ്യൂട്ടി മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ആശുപത്രിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
അനൂപിനെ കണ്ടാൽ പിടികൂടണമെന്ന് സർജന്റ് പി. സാഹിർ നേരത്തേ സെക്യൂരിറ്റി ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. ശനിയാഴ്ച രാത്രി അനൂപ് വീണ്ടും വാർഡ് 36-ന് അടുത്തെത്തിയത്. പിടികൂടിയപ്പോൾ ആദ്യം ഡോക്ടറാണെന്ന് പറഞ്ഞെങ്കിലും പരിശോധിച്ചപ്പോൾ തിരിച്ചറിയൽ കാർഡ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് വാർഡിലെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി ഉറപ്പുവരുത്തുകയും ചെയ്തു.
രണ്ടാഴ്ചയായി ഇയാൾ ആശുപത്രിയിൽ ഡോക്ടര്‍ ചമഞ്ഞ് നടക്കുകയായിരുന്നു. നേരത്തെ 108 ആംബുലൻസിൽ ജോലി ചെയ്തതിന്‍റെ പരിചയം വെച്ചായിരുന്നു ഡോക്ടറായി ആശുപത്രിയിലെത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.