Murder |ഐപിഎല്‍ ബെറ്റിങ്ങിന് അടിമ; ഭാര്യയോട് പറഞ്ഞതില്‍ വൈരാഗ്യം; മകനെ കഴുത്തുഞെരിച്ച് കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളി

Last Updated:

ഇക്കഴിഞ്ഞ ഐപിഎല്‍ ടൂർണമെന്റിനിടെ ഇത്തരത്തില്‍ വാതുവയ്പ്പ് നടത്തി മണികണ്ഠ ധാരണം പണം നഷ്ടപ്പെടുത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ബംഗളൂരു: മകനെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി പിതാവിന്റെ ക്രൂരത. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ സെട്ടി മാഡമംഗല ഗ്രാമത്തില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത. 12 വയസുകാരനായ നിഖില്‍ കുമാറാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്‍ 32കാരനായ ബാര്‍ബര്‍ തൊഴിലാളി മണികണ്ഠയാണ് ക്രൂരകൃത്യം ചെയ്തത്.
മണികണ്ഠ ക്രിക്കറ്റ് ബെറ്റിങിന് അടിമയായിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്‍ ടൂർണമെന്റിനിടെ ഇത്തരത്തില്‍ വാതുവയ്പ്പ് നടത്തി മണികണ്ഠ ധാരണം പണം നഷ്ടപ്പെടുത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
മണികണ്ഠ പലരില്‍ നിന്നായി പണം കടം വാങ്ങിയായിരുന്നു വാതുവയ്പ്പില്‍ പണമിറക്കിയത്. പിന്നാലെ നിരവധി പേര്‍ ഇയാളുടെ ബാര്‍ബര്‍ ഷോപ്പിലെത്തി പണം തിരികെ ചോദിക്കുന്നത് ദിവസവും കുട്ടി കാണാറുണ്ട്. ഈ വിവരം കുട്ടി അമ്മയോട് പറഞ്ഞു. ഭാര്യ, പണം നഷ്ടപ്പെട്ട കാര്യം മണികണ്ഠയോട് ചോദിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യം പറഞ്ഞു വഴക്കായി.
advertisement
ഇതില്‍ പ്രകോപിതനായ മണികണ്ഠ നിഖിലിനെ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടു പോയി കൊല്ലുകയായിരുന്നു. ഗ്രാമത്തിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് വച്ചാണ് കുട്ടിയെ ഇയാള്‍ ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ഥിനിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 10 വര്‍ഷം കഠിന തടവ്
കോഴിക്കോട്: പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ. കോഴിക്കോട് കരിവിശ്ശേരി ചിറ്റിലിപ്പാട്ട് പറമ്പ് കൃഷ്ണ കൃപയിൽ മുകേഷിനാണ് (35)  കോഴിക്കോട് ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആന്റ്  സെഷൻസ് ജഡ്ജ് കെ. അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.
advertisement
ഇന്ത്യൻ ശിക്ഷ നിയമം 307,324, 323,341 വകുപ്പുകൾ പ്രകാരം പത്ത് വർഷത്തെ കഠിന തടവിനും 50000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഓരോ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാൽ മതി. പിഴ സംഖ്യ പരാതിക്കാരിക്ക് നൽകണമെന്നും കോടതി നിര്‍ദേശിച്ചു.
2018 മെയ് 10നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഉച്ചയ്ക്ക് 1.45 ന് വിദ്യാർത്ഥിനി കരിവിശ്ശേരിയിലെ തന്റെ വീട്ടിൽ നിന്ന് നടക്കാവിലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ വീടിന്റെ സമീപത്തുള്ള റോഡിൽ വെച്ച് പ്രതി വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി കുപ്പി കൊണ്ട് തലയ്ക്കടിക്കുകയും പൊട്ടിയ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പികയുമായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതി മുകേഷ് പിന്നീട് 2018 ജൂലൈ അഞ്ചിന് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
advertisement
 ചേവായൂർ പൊലിസ് ഇൻസ്പെക്ടർ കെ.കെ. ബിജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 10 സാക്ഷികളെ വിസ്തരിച്ചു. 11 രേഖകളും അഞ്ച് തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക്ക്, അഡ്വക്കറ്റ് സന്തോഷ്.കെ.മേനോൻ, അഡ്വക്കറ്റ് കെ. മുഹസിന എന്നിവർ ഹാജരായി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder |ഐപിഎല്‍ ബെറ്റിങ്ങിന് അടിമ; ഭാര്യയോട് പറഞ്ഞതില്‍ വൈരാഗ്യം; മകനെ കഴുത്തുഞെരിച്ച് കൊന്ന് വാട്ടര്‍ ടാങ്കില്‍ തള്ളി
Next Article
advertisement
Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മുർമു
Droupadi Murmu | Droupadi Murmu | രാഷ്ട്രപതി അരനൂറ്റാണ്ടിന് ശേഷം ശബരിമലയിൽ; അയ്യപ്പനെ കൺകുളിർക്കെ തൊഴുത് ദ്രൗപതി മു
  • രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ അയ്യപ്പനെ കൺകുളിർക്കെ തൊഴുതു.

  • 52 വർഷത്തിനു ശേഷം ശബരിമലയിൽ ദർശനം നടത്തുന്ന രണ്ടാമത്തെ രാഷ്ട്രപതി ദ്രൗപതി മുർമു.

  • പമ്പ ഗണപതി ക്ഷേത്രത്തിൽ മേൽശാന്തിമാരായ വിഷ്ണു, ശങ്കരൻ നമ്പൂതിരികൾ കെട്ടു നിറച്ചു.

View All
advertisement