മുൻ കാമുകന്റെ ഭാര്യയുടെ കണ്ണിൽ ഫെവി ക്വിക്ക് ഒഴിച്ചു, മുടി വെട്ടിമാറ്റി ; വിവാഹ രാത്രി യുവതി ചെയ്തു കൂട്ടിയത്

Last Updated:

രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു നവവധുവിനെ യുവതി ആക്രമിച്ചത്.

ബിഹാർ: കാമുകൻ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തതോടെ രോഷാകുലയായ യുവതി ചെയ്തത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം. ടൈംസ് നൗ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഡിസംബർ ഒന്നിനായിരുന്നു യുവതിയുടെ കാമുകനായിരുന്ന ഗോപാൽ റാമും മറ്റൊരു പെൺകുട്ടിയും തമ്മിലുള്ള വിവാഹം. ഗോപാൽ റാമിന്റെ സഹോദരിയുടെ സുഹൃത്തു കൂടിയായ യുവതി വിവാഹത്തിൽ സൗഹാർദ്ദപരമായി പങ്കെടുത്തിരുന്നു.
വിവാഹം കഴിഞ്ഞ് ഭാര്യയ്ക്കും ബന്ധുക്കൾക്കുമൊപ്പം സ്വന്തം ഗ്രാമമായ മോറ തലാബിൽ എത്തിയ ഗോപാൽ റാമിനൊപ്പം യുവതിയും ഉണ്ടായിരുന്നു. രാത്രി എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു നവവധുവിനെ യുവതി ആക്രമിച്ചത്.
രാത്രി കിടപ്പുമുറിയിൽ എത്തിയ യുവതി വധുവിന്റെ മുടി വെട്ടി. കണ്ണുകളിൽ ഫെവി ക്വിക്ക് ഒഴിച്ചു. വേദനയിൽ അലമുറയിട്ട വധുവിന്റെ കരച്ചിൽ കേട്ടാണ് വീട്ടിലുള്ള ബന്ധുക്കൾ ഉണർന്നത്. പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച ശേഷം കടന്നു കളയാൻ ശ്രമിച്ച വരന്റെ മുൻ കാമുകിയെ ബന്ധുക്കൾ ചേർന്ന് പിടികൂടുകയായിരുന്നു.
advertisement
You may also like:'ശരീരത്തിൽ ദുരാത്മാവ് കുടിയേറി'; യുവതിയുടെ ശരീരത്തിൽ ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് പ്രയോഗം
യുവതിയെ മർദ്ദിച്ചവശയാക്കിയ ശേഷം മുറിയിൽ അടച്ചിട്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുകയായിരുന്നു.
ഗോപാൽ റാമിന്റെ ഭാര്യയെ സ്ഥലത്തുള്ള സദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെൺകുട്ടിയുടെ കാഴ്ച്ച ശക്തി വരെ നഷ്ടമായേക്കാമെന്നും ഇപ്പോൾ നില ഗുരുതരമല്ലെന്നും ഡോക്ടർമാർ അറിയിച്ചു.
advertisement
സംഭവത്തെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തിരിക്കുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുൻ കാമുകന്റെ ഭാര്യയുടെ കണ്ണിൽ ഫെവി ക്വിക്ക് ഒഴിച്ചു, മുടി വെട്ടിമാറ്റി ; വിവാഹ രാത്രി യുവതി ചെയ്തു കൂട്ടിയത്
Next Article
advertisement
Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 23 | ജീവിതത്തിൽ ഉയർച്ച താഴ്ചകളുണ്ടാകും; പ്രണയജീവിതത്തിൽ മുന്നേറ്റം ദൃശ്യമാകും: ഇന്നത്തെ പ്രണയഫലം
  • പ്രണയബന്ധങ്ങളിൽ ഉയർച്ച താഴ്ചകളും മുന്നേറ്റവും കാണാം

  • ചില രാശികൾക്ക് വെല്ലുവിളികളും തെറ്റിദ്ധാരണകളും

  • ബന്ധങ്ങൾ വളർത്താൻ മനസ്സിലാക്കലും ക്ഷമ

View All
advertisement