കണ്ണൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ
- Published by:ASHLI
- news18-malayalam
Last Updated:
എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ബൈക്കിൽ പോകുമ്പോൾ റെയിൽവേ ഗേറ്റിന് സമീപം തടഞ്ഞ് പരിശോധിക്കുകയായിരുന്നു
കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവർത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെ 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടി. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപം വെച്ചാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചു. ഇതിനിടയിലാണ് നദീഷിന്റെ കയ്യിൽ നിന്ന് 115 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ബൈക്കിൽ പോകുമ്പോൾ റെയിൽവേ ഗേറ്റിന് സമീപം തടഞ്ഞ് പരിശോധിക്കുകയായിരുന്നു.
Location :
Kannur,Kerala
First Published :
May 06, 2025 11:59 AM IST