കൊല്ലം: നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ മർദിച്ച സംഭവത്തിൽ അഞ്ച് സി ഐ ടി യു പ്രവർത്തകർ അറസ്റ്റിലായി. CITU പ്രവർത്തകരായ പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്നു മർദിക്കൽ എന്നീ വകുപ്പുകൾ ചുമത്തി.
യൂണിയന്‍ കോര്‍പ്പ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ 13 സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്ത് വെച്ച് രണ്ട് സിഐടിയു പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം.
കടയുടെ പിന്‍ഭാഗത്ത് നിന്ന് മദ്യപിക്കുന്നത് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്യുകയും പിരിഞ്ഞ് പോകാന്‍ തയ്യാറാകാതിരുന്നതോടെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇവര്‍ മറ്റ് സിഐടിയു പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സിഐടിയു പ്രവര്‍ത്തകര്‍ കടയുടമയെ മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.