കടയ്ക്കടുത്തു വെച്ച മദ്യപാനം ചോദ്യം ചെയ്തു; കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ CITU പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
സിഐടിയു പ്രവര്‍ത്തകര്‍ കടയുടമയെ മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
കൊല്ലം; നിലമേലില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് പരാതി. യൂണിയന്‍ കോര്‍പ്പ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ 13 സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്ത് വെച്ച് രണ്ട് സിഐടിയു പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം.
കടയുടെ പിന്‍ഭാഗത്ത് നിന്ന് മദ്യപിക്കുന്നത് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്യുകയും പിരിഞ്ഞ് പോകാന്‍ തയ്യാറാകാതിരുന്നതോടെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇവര്‍ മറ്റ് സിഐടിയു പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സിഐടിയു പ്രവര്‍ത്തകര്‍ കടയുടമയെ മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്
Location :
Kollam,Kollam,Kerala
First Published :
January 07, 2023 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കടയ്ക്കടുത്തു വെച്ച മദ്യപാനം ചോദ്യം ചെയ്തു; കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ CITU പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി