കോഴിക്കോട്: സൺഗ്ലാസ് വെച്ചതിന് ജൂനിയർ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. കോഴിക്കോട് മുക്കം കെ.എം.സി.ടി. പോളിടെക്സിന്ക് കോളേജിലാണ് സംഭവം. ബയോ മെഡിക്കൽ രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ജാബിറിനെയാണ് അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മർദ്ദിച്ചത്. സംഭവത്തിൽ 5 വിദ്യാർഥികളെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തു.
Also read-പള്ളിയിൽ നിസ്ക്കരിക്കാനെത്തിയ CPM പ്രവർത്തകനെ SDPIക്കാർ ആക്രമിച്ചതായി പരാതി
ഫെബ്രുവരി 13-നാണ് സംഭവം. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോവാനായി പുറത്തിറങ്ങിയ മുഹമ്മദ് ജാബിറിനെ സീനിയർ വിദ്യാർഥികൾ മർദിക്കുകയായിരുന്നു. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ് സെല്ലിലും മുക്കം പോലീസിലും പരാതി നൽകി. താൻ ജൂനിയർ വിദ്യാർഥിയാണെന്നും ജൂനിയർ വിദ്യാർഥിക്ക് കണ്ണട വെക്കാൻ തങ്ങൾ അനുവാദം നൽകിയിട്ടില്ലെന്നും പറഞ്ഞ് മർദിച്ചതിനൊപ്പം കേട്ടാലറക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തിയതായും ജാബിർ നൽകിയ പരാതിയിൽ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.