വേടന്റെ മാലയില്‍ പുലിപ്പല്ല് തന്നെ; കേസെടുത്ത് വനംവകുപ്പ്; ഫ്ളാറ്റിനുള്ളില്‍ വടിവാളും വാക്കത്തിയും; ആയുധനിയമപ്രകാരവും കേസെടുത്തേക്കും

Last Updated:

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മാലയിലെ പുലിപ്പല്ല് തായ്‌ലാന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു മൊഴി

News18
News18
കൊച്ചി: റാപ്പര്‍ വേടന്റെ മാലയിലുണ്ടായിരുന്നത് പുലിപ്പല്ല് തന്നെയെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മാലയിലേത് പുലിപ്പല്ലാണെന്ന് ഉറപ്പിച്ചത്. ഇതോടെ വനംവകുപ്പ് വേടനെതിരേ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ, വേടന്റെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ ഒരു വടിവാളും വാക്കത്തിയും പൊലീസ് കണ്ടെടുത്തു. ആയുധ നിയമപ്രകാരവും വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കേസെടുക്കുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെയാണ് വേടന്റെ ഫ്ലാറ്റില്‍ എറണാകുളം ഹില്‍പാലസ് പൊലീസ് നടത്തിയ പരിശോധനയില്‍ ആറുഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെത്തുടര്‍ന്ന് പൊലീസ് ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ഇവിടെ വേടന്‍ ഉള്‍പ്പെടെ ഒമ്പതുപേരുണ്ടായിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടന്‍ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും വേടന്‍ മൊഴിനല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
advertisement
കഞ്ചാവ് പിടിച്ചതിന് പിന്നാലെ ഫ്ലാറ്റില്‍ നടത്തിയ വിശദമായ പരിശോധനയിലാണ് മാലയിലെ പുലിപ്പല്ലും ആയുധങ്ങളും കണ്ടെത്തിയത്. മാലയിലെ പുലിപ്പല്ല് തായ്‌ലാന്‍ഡില്‍നിന്ന് കൊണ്ടുവന്നതാണെന്നായിരുന്നു മൊഴി. ഇതോടെ കണ്ടെടുത്തത് പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിക്കാനായി പൊലീസ് വനംവകുപ്പിനെ വിവരമറിയിച്ചു. തുടര്‍ന്ന് കോടനാടുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയും വേടനെ കസ്റ്റഡിയിലെടുക്കുകയുംചെയ്തു. ഫ്ലാറ്റിലെ പരിശോധനയില്‍ 9.5 ലക്ഷം രൂപയും 9 മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പണം സംഗീതപരിപാടിക്ക് ലഭിച്ച വേതനമാണെന്നാണ് വേടന്റെ മൊഴി.
വേടനോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും 'എല്ലാം പറയാം, എല്ലാം പറയാം, വരട്ടെ' എന്നായിരുന്നു മറുപടി. പിടിച്ചെടുത്ത കഞ്ചാവിൻ്റെ അളവ് കുറവായതിനാൽ ലഹരിക്കേസിൽ വേടനെ സ്റ്റേഷന്‍ ജാമ്യത്തില്‍തന്നെ വിട്ടയച്ചേക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വേടന്റെ മാലയില്‍ പുലിപ്പല്ല് തന്നെ; കേസെടുത്ത് വനംവകുപ്പ്; ഫ്ളാറ്റിനുള്ളില്‍ വടിവാളും വാക്കത്തിയും; ആയുധനിയമപ്രകാരവും കേസെടുത്തേക്കും
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement