ലഹരി കലര്‍ത്തിയ പാനീയം നല്‍കി ബലാത്സംഗം ചെയ്തു; സുഹൃത്തിനെതിരെ 'ബിഗ് ബോസ്' താരത്തിന്‍റെ പരാതി
- Published by:Arun krishna
- news18-malayalam
Last Updated:
ദക്ഷിണ ഡല്‍ഹിയിലെ ദേവലി റോഡിലെ ഒരു ഫ്ളാറ്റിൽ വച്ച് 2023–ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്
ന്യൂഡല്‍ഹി: ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി സുഹൃത്ത് ബലാത്സംഗം ചെയ്തെന്ന പരാതിയുമായി മുന്‍ ബിഗ് ബോസ് താരവും ടെലിവിഷന്‍ നടിയുമായ യുവതി. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡൽഹി പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സംഭവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
ദക്ഷിണ ഡല്‍ഹിയിലെ ദേവലി റോഡിലെ ഒരു ഫ്ളാറ്റിൽ വച്ച് 2023–ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യുവതിയെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവരുത്തിയ ശേഷം സുഹൃത്ത് ഭക്ഷണവും കുടിക്കാൻ ശീതള പാനീയവും നൽകിയിരുന്നു. ശീതള പാനീയത്തിൽ ലഹരി കലർത്തിയിരുന്നുവെന്നാണ് യുവതിയുടെ ആരോപണം. പിന്നാലെ അബോധാവസ്ഥയിലായ യുവതിയെ സുഹൃത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് യുവതി പോലീസില്‍ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്.
ടെലിവിഷന്‍ സീരിയലുകളിൽ സജീവമായിരുന്ന യുവതി ബിഗ്ബോസ് ഷോയിലൂടെയാണ് ജനപ്രീതി നേടുന്നത്. അഭിനയത്തിനൊപ്പം പുറമേ മോഡലിങ്ങും യുവതി ചെയ്യുന്നുണ്ട്.
Location :
New Delhi,Delhi
First Published :
February 01, 2024 2:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലഹരി കലര്‍ത്തിയ പാനീയം നല്‍കി ബലാത്സംഗം ചെയ്തു; സുഹൃത്തിനെതിരെ 'ബിഗ് ബോസ്' താരത്തിന്‍റെ പരാതി