കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് രണ്ടാമത്തെ അറസ്റ്റ്; അരവിന്ദാക്ഷന് പിന്നാലെ മുൻ അക്കൗണ്ടന്‍റ് ജിൽസ്
- Published by:Arun krishna
- news18-malayalam
Last Updated:
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജില്‍സ് പ്രതിയായിരുന്നു.
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ വീണ്ടും അറസ്റ്റ്. ബാങ്കിലെ മുന്‍ ചീഫ് അക്കൗണ്ടന്‍റായ സി.കെ ജില്‍സിനെയാണ് ഇഡി അറസ്റ്റുചെയ്തത്. സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന്‍റെ അറസ്റ്റിന് പിന്നാലെയാണ് ഇഡിയുടെ നീക്കം.
കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജില്‍സ് പ്രതിയായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിലിറങ്ങിയ ജില്‍സ്, തന്നെ തട്ടിപ്പുകേസില്‍ കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളും സെക്രട്ടറിയും പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്നും വെളിപ്പെടുത്തിയിരുന്നു. സിപിഎം നോമിനിയായാണ് താന്‍ ബാങ്കില്‍ ജോലിക്ക് പ്രവേശിച്ചതെന്നും ജില്‍സ് വ്യക്തമാക്കിയിരുന്നു.
advertisement
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും പിടിയിലായ സിപിഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. കേസില്‍ അരവിന്ദാക്ഷനെതിരെ ശക്തമായി തെളിവുകൾ ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കി. വൈദ്യുപരിശോധനയ്ക്ക് ശേഷം അരവിന്ദാക്ഷനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.
Location :
Kochi,Ernakulam,Kerala
First Published :
September 26, 2023 6:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് രണ്ടാമത്തെ അറസ്റ്റ്; അരവിന്ദാക്ഷന് പിന്നാലെ മുൻ അക്കൗണ്ടന്‍റ് ജിൽസ്