തിരുവനന്തപുരം: നാലു പെൺകുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സിപിഐ മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ഉദിയൻകുളങ്ങര സ്വദേശി ഷിനു(40)ആണ് പിടിയിലായത്. കേസിൽ ഒളിവിലായിരുന്നു പ്രതി. ഇന്നലെ രാവിലെ കളിയിക്കാവിളയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചു മുതൽ പന്ത്രണ്ടു വയസുവരെയുള്ള കുട്ടികൾക്ക് നേരെയാണ് അതിക്രമം നടത്തിയത്. ഇതിൽ പന്ത്രണ്ടുകാരിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. കുട്ടികളോട് അമിതമായ അടുപ്പവും സ്‌നേഹവും അഭിനയിച്ച് വിശ്വാസത്തിലെടുത്ത് ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു ഇയാളുടെ രീതി.
കുട്ടിയുടെ രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പാറശാല പോലീസിന് കൈമാറുകയായിരുന്നു. വെൽഡിങ് വർക് ഷോപ്പ് ഉടമയും വിവാഹിതനനുമാണ് പ്രതി. ഷിനുവിന്റെ അതിക്രമത്തിന് ഇരയായ കുട്ടികളെയും ഇവരുടെ രക്ഷിതാക്കളെയും ചൈൽഡ് ലൈൻ കൗണ്‍സിലിങ് ആരംഭിച്ചു. സിപിഎം പാർട്ടി അംഗമായിരുന്ന ഷിനു ഒരു വര്‍ഷം മുൻപാണ് സിപിഐയിൽ എത്തുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.