ഡൽഹിയിൽ ഫ്രഞ്ച് അംബാസിഡറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍

Last Updated:

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ഒക്ടോബര്‍ 20നാണ് സംഭവം നടന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക് സന്ദര്‍ശിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ഒക്ടോബര്‍ 20നാണ് സംഭവം നടന്നത്.
ബുധനാഴ്ചയോടെ പ്രതികളെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ മോഷണം പോയതിന് പിന്നാലെ ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോ പോലീസില്‍ പരാതി നല്‍കിയിരുന്നു. ചാന്ദ്‌നി ചൗക്കിലെ ജെയ്ന്‍ മന്ദിറനടുത്ത് വെച്ചാണ് ഫോണ്‍ മോഷണം പോയതെന്നാണ് ഇദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്.
'ഫ്രഞ്ച് അംബാസിഡര്‍ തിയറി മാതോവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 20ന് ചാന്ദ്‌നി ചൗക്കിലെ ജെയ്ന്‍ മന്ദിറടുത്ത് വെച്ചാണ് മൊബൈല്‍ ഫോണ്‍ മോഷണം പോയതെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്,' ഡല്‍ഹി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡൽഹിയിൽ ഫ്രഞ്ച് അംബാസിഡറുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു; നാല് പേര്‍ അറസ്റ്റില്‍
Next Article
advertisement
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു
  • ഹരിയാനയിലെ അംബാലയിൽ നിന്ന് 30 മിനിറ്റ് റാഫേൽ യുദ്ധവിമാനത്തിൽ പറന്നു പ്രസിഡന്റ് ദ്രൗപതി മുർമു.

  • 2023 ഏപ്രിലിൽ സുഖോയ്-30 എംകെഐയിൽ പറന്നതിന് ശേഷം മുർമുവിന്റെ രണ്ടാം യുദ്ധവിമാന പറക്കലാണ്.

  • റാഫേൽ യുദ്ധവിമാനത്തിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു.

View All
advertisement