നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തമിഴ്നാട്ടില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പത്തും പതിനേഴും വയസുള്ള കുട്ടികളടക്കം നാലുപേര്‍ പിടിയില്‍

  തമിഴ്നാട്ടില്‍ എസ്ഐയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പത്തും പതിനേഴും വയസുള്ള കുട്ടികളടക്കം നാലുപേര്‍ പിടിയില്‍

  മരിച്ച ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു.

  കൊല്ലപ്പെട്ട എസ് ഐ എസ് ഭൂമിനാഥൻ

  കൊല്ലപ്പെട്ട എസ് ഐ എസ് ഭൂമിനാഥൻ

  • Share this:
   ചെന്നൈ: തമിഴ്‌നാട്ടില്‍(Tamil Nadu) ആടുമോഷണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ(Murder) കേസില്‍ കുട്ടികളുള്‍പ്പെടെ നാലുപേര്‍ പിടിയില്‍(Arrest). പത്ത്, 17 വയസ്സുള്ള കുട്ടികള്‍ ഉള്‍പ്പെടെ നാല് പേരെയാണ് പൊലീസ്(Police) അറസ്റ്റ് ചെയ്തത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പ്രതികളെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും.

   തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ആയിരുന്നു അറസ്റ്റ്. അന്വേഷണത്തിന് വേണ്ടി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

   തിരുച്ചി നവല്‍പ്പെട്ട് പൊലീസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ എസ്‌ഐ എസ് ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണമായ സംഭവം. നവല്‍പ്പെട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആടുകളെ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നത് പതിവായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ് ഐ.

   ബൈക്കില്‍ ചിലര്‍ ആടിനെ കടത്തിക്കൊണ്ടുപോകുന്നത് കണ്ടു. തുടര്‍ന്ന് എസ് ഐ ഭൂമിനാഥന്‍ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. എന്നാല്‍ പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ പൊലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു.

   Also Read-Police Officer killed| തമിഴ്‌നാട്ടില്‍ ആടുമോഷണം തടയാന്‍ ശ്രമിച്ച എസ്ഐയെ വെട്ടിക്കൊന്നു

   ശരീരമാകെ വെട്ടിപരിക്കേല്‍പ്പിച്ച് മരണം ഉറപ്പുവരുത്തിയശേഷം സമീപത്തെ റെയില്‍വേ ഗേറ്റിന് സമീപം മൃതദേഹം ഉപേക്ഷിച്ചു. രാവിലെ ഇതുവഴിയെത്തിയ നാട്ടുകാരാണ് എസ് ഐയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

   കവര്‍ച്ചാ സംഘം ബൈക്കില്‍ കടന്നുകളയുന്നതിനിടെ വെള്ളം നിറഞ്ഞ ചെറുവഴിയില്‍ വെച്ച് ബൈക്ക് നിന്നുപോയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അവിടെ വെച്ച് എസ്‌ഐയുമായി ഏറ്റുമുട്ടല്‍ നടന്നിരിക്കാമെന്നാണ് സൂചന. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം മറ്റൊരു സ്ഥലത്ത് കൂടി ഇതേ ഇരുചക്രവാഹനത്തില്‍ സംഘം രക്ഷപ്പെടുന്നതും കാണാം- ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

   Also Read-ഭാര്യയ്ക്ക് അശ്ലീലസന്ദേശമയച്ചയാളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവടക്കം നാലുപേര്‍ പിടിയില്‍

   തമിഴ്‌നാട് ബിജെപി അധ്യക്ഷനും കര്‍ണാടക കേഡര്‍ മുന്‍ ഐപിഎസ് ഓഫീസറുമായിരുന്ന കെ അണ്ണാമലൈ എസ് ഐയുടെ കൊലപാതകത്തെ അപലപിച്ച് രംഗത്ത് വന്നിരുന്നു. പൊലീസുകാരുടെ സുരക്ഷക്കായി പുതിയ നിയമനിര്‍മാണം വേണമെന്ന് അദ്ദേഹം പറഞ്ഞു.

   മരിച്ച ഭൂമിനാഥന്റെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}