Police Officer killed| തമിഴ്‌നാട്ടില്‍ ആടുമോഷണം തടയാന്‍ ശ്രമിച്ച എസ്ഐയെ വെട്ടിക്കൊന്നു

Last Updated:

ബൈക്കില്‍ ചിലര്‍ ആടിനെ കടത്തിക്കൊണ്ടുപോകുന്നത് കണ്ടു. തുടര്‍ന്ന് എസ് ഐ ഭൂമിനാഥൻ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. എന്നാല്‍ പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ പൊലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു.

കൊല്ലപ്പെട്ട എസ് ഐ എസ് ഭൂമിനാഥൻ
കൊല്ലപ്പെട്ട എസ് ഐ എസ് ഭൂമിനാഥൻ
ചെന്നൈ: തമിഴ്‌നാട്ടില്‍ (Tamil Nadu) ആടുമോഷണം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്നു (hacked to death). തിരുച്ചി (Tiruchirappalli) നവല്‍പ്പെട്ട് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എസ് ഐ എസ് ഭൂമിനാഥനാണ് (Bhoominathan- 50) കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ദാരുണമായ സംഭവം.
നവല്‍പ്പെട്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആടുകളെ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നത് പതിവായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ് ഐ. ബൈക്കില്‍ ചിലര്‍ ആടിനെ കടത്തിക്കൊണ്ടുപോകുന്നത് കണ്ടു. തുടര്‍ന്ന് എസ് ഐ ഭൂമിനാഥൻ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്നു. എന്നാല്‍ പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ പൊലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു.
ശരീരമാകെ വെട്ടിപരിക്കേല്‍പ്പിച്ച് മരണം ഉറപ്പുവരുത്തിയശേഷം സമീപത്തെ റെയില്‍വേ ഗേറ്റിന് സമീപം മൃതദേഹം ഉപേക്ഷിച്ചു. രാവിലെ ഇതുവഴിയെത്തിയ നാട്ടുകാരാണ് എസ് ഐയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപവാസികള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.
advertisement
കവർച്ചാ സംഘം ബൈക്കിൽ കടന്നുകളയുന്നതിനിടെ വെള്ളം നിറഞ്ഞ ചെറുവഴിയിൽ വെച്ച് ബൈക്ക് നിന്നുപോയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. അവിടെ വെച്ച് എസ്ഐയുമായി ഏറ്റുമുട്ടൽ നടന്നിരിക്കാമെന്നാണ് സൂചന. കുറച്ച് മിനിറ്റുകൾക്ക് ശേഷം മറ്റൊരു സ്ഥലത്ത് കൂടി ഇതേ ഇരുചക്രവാഹനത്തിൽ സംഘം രക്ഷപ്പെടുന്നതും കാണാം- ഒരു പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
advertisement
തമിഴ്നാട് ബിജെപി അധ്യക്ഷനും കർണാടക കേഡർ മുൻ ഐപിഎസ് ഓഫീസറുമായിരുന്ന കെ അണ്ണാമലൈ എസ് ഐയുടെ കൊലപാതകത്തെ അപലപിച്ച് രംഗത്ത് വന്നു. പൊലീസുകാരുടെ സുരക്ഷക്കായി പുതിയ നിയമനിർമാണം വേണമെന്ന് അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: A 50-year-old Special Sub-inspector was hacked to death by “goat thieves” in the wee hours of Sunday in Pudukkottai district following a chase by the policeman who saw the gang of men stealing goats during his routine patrol. S Boominathan worked as a Special Sub-inspector of Police with the Navalpattu police station in Tiruchirappalli district, where cattle and goat thieving is rampant.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Police Officer killed| തമിഴ്‌നാട്ടില്‍ ആടുമോഷണം തടയാന്‍ ശ്രമിച്ച എസ്ഐയെ വെട്ടിക്കൊന്നു
Next Article
advertisement
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
ഗാസയിൽ സ്കൂളിലും അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ആക്രമണം; 16 പേർ കൊല്ലപ്പെട്ടു: 50 പേർക്ക് പരിക്ക്
  • ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 16 പലസ്തീനികൾ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു.

  • സ്കൂളുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമാക്കി ഇസ്രായേൽ ബോംബാക്രമണം നടത്തി.

  • ഗാസയിൽ ഇസ്രയേൽ സൈനിക നടപടിയിൽ 66,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി കണക്കുകൾ.

View All
advertisement