ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്നാണ് യുവതികൾ വീട്ടിൽ പറഞ്ഞിരുന്നത്
കണ്ണൂർ: പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ച രണ്ട് യുവതികളടക്കം നാലുപേർ പിടിയിൽ. ഇവരിൽ നിന്നും എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കണ്ണൂർ മട്ടന്നൂർ സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ് ജംഷിൽ, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശിനി ജസീന എന്നിവരാണ് പൊലീസ് പിടിയിലായത്.
പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്.
എംഡിഎംഎയ്ക്ക് പുറമെ എംഡിഎംഎ ഉപയോഗിക്കാനുള്ള ടെസ്റ്റ് ട്യൂബുകളും ഇവരിൽ നിന്ന് പിടികൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിൽ മുറിയെടുത്ത് ഇവർ മയക്കു മരുന്ന് ഉപയോഗിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.
Location :
Kannur,Kerala
First Published :
April 05, 2025 1:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ പിടിയിൽ