കിണറ്റിൽവീണ ശേഷം രക്ഷപെട്ട കാട്ടുപന്നി അടുക്കളയിൽ കറി ആയി; കോഴിക്കോട് 4 പേർ അറസ്റ്റിൽ

Last Updated:

കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്

News18
News18
കോഴിക്കോട്: വളയത്ത് കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ.വളയം എലിക്കുന്നുമ്മല്‍ ബിനു, റീനു, ജിഷ്ണു, അശ്വിന്‍ എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് വീടുകളില്‍ നിന്ന് ഇറച്ചിയും കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും വനംവകുപ്പ് കണ്ടെത്തി. കുറ്റ്യാടി റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് വീടുകളിൽ റെയ്ഡ് നടത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ച്ച രാവിലെയാണ് വളയത്ത് ഇവരുടെ വീടിന് സമീപത്തെ കിണറ്റിൽ കാട്ടുപന്നി വീണത്. തുടർന്ന് നാട്ടുകാർ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ വിവരം അറിയിച്ചിരുന്നു. ഇതിനുപിന്നാലെ യുവാക്കൾ കാട്ടുപന്നിയെ കിണറ്റിൽ നിന്ന് പിടികൂടി കരയിൽ എത്തിച്ചു.പിന്നീട് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടപ്പോൾ പന്നി രക്ഷപ്പെട്ടു എന്ന മറുപടിയാണ് ഇവർ നൽകിയത്. സംശയം തോന്നി ഇന്നലെ രാത്രി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
advertisement
Summary: Four youths arrested in case of killing, cooking and eating a wild boar that fell into a well
മലയാളം വാർത്തകൾ/ വാർത്ത/Crime/
കിണറ്റിൽവീണ ശേഷം രക്ഷപെട്ട കാട്ടുപന്നി അടുക്കളയിൽ കറി ആയി; കോഴിക്കോട് 4 പേർ അറസ്റ്റിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement