മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ല; ലിവ്-ഇൻ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി
- Published by:Arun krishna
- news18-malayalam
Last Updated:
ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് യുവതിയെ ഇയാള്‍ ഒപ്പം താമസിപ്പിച്ചത്.
മുട്ടക്കറി ഉണ്ടാക്കി നൽകാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി. ഗുരുഗ്രാമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 32 കാരിയായ അഞ്ജലിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഏഴ് മാസം മുൻപാണ് ആക്രി പെറുക്കി ഉപജീവനം നയിച്ചിരുന്ന അഞ്ജലിയും ലല്ലൻ യാദവും ഒരുമിച്ച് താമസം തുടങ്ങുന്നത്. അഞ്ജലി ഭാര്യയാണെന്ന് വീട്ടുടമയെ വിശ്വസിപ്പിച്ചാണ് ലല്ലൻ യാദവ് ഒപ്പം താമസിപ്പിച്ചത്.
ഇരുവരും തമ്മിൽ ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാക്കുതർക്കം ഉണ്ടായി. മുട്ടക്കറിയുണ്ടാക്കാൻ ലല്ലൻ യാദവ് അഞ്ജലിയോട് ആവശ്യപ്പെട്ടെങ്കിലും അഞ്ജലി അതിന് തയാറായില്ല. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ലല്ലൻ പ്രകോപിതനായി അഞ്ജലിയെ ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ലല്ലൻ യാദവ് സ്ഥലംവിട്ടു.
ഗുരുഗ്രാമിലെ ചൗമ ഗ്രാമത്തിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നാണ് 32 കാരിയായ അഞ്ജലിയുടെ മൃതദേഹം ഗുരുഗ്രാം പൊലീസ് കണ്ടെത്തിയത്. ആദ്യം മൃതദേഹം കണ്ടെത്തിയത് കെയർ ടേക്കറാണ്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ലല്ലൻ യാദവ് പിടിയിലായി. അഞ്ജലി തന്റെ ഭാര്യയല്ലെന്നും ആറ് വർഷം മുൻപ് പാമ്പ് കടിയേറ്റ് തന്റെ ഭാര്യ മരിച്ചുവെന്നും ലല്ലൻ പോലീസിനോട് വെളിപ്പെടുത്തി.
Location :
New Delhi,Delhi
First Published :
March 17, 2024 11:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുട്ടക്കറി ഉണ്ടാക്കി നല്‍കിയില്ല; ലിവ്-ഇൻ പങ്കാളിയെ യുവാവ് കൊലപ്പെടുത്തി