advertisement

"അന്ന് ചാൻസ് ചോദിക്കാൻ പേടിയും ചമ്മലുമായിരുന്നു, ഇന്ന് അങ്ങനെയല്ല"; മാറ്റത്തെക്കുറിച്ച് ശ്രുതി രാമചന്ദ്രൻ

Last Updated:

ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം

News18
News18
കൊച്ചി: 'സൺഡേ ഹോളിഡേ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രാമചന്ദ്രൻ. 'മധുരം', 'കാണെക്കാണെ', 'നീരജ' തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയ മികവ് തെളിയിച്ച ശ്രുതി, ഇപ്പോൾ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും തന്റെ സ്വഭാവത്തിൽ വന്ന മാറ്റത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ്.
സിനിമയിൽ അവസരങ്ങൾ ചോദിക്കാൻ പണ്ട് തനിക്ക് വലിയ മടിയായിരുന്നുവെന്ന് ശ്രുതി പറയുന്നു. സിനിമയുമായി ബന്ധമുള്ള ആരെയും മുൻപരിചയമില്ലാത്തതും ഇൻഡസ്ട്രിയെക്കുറിച്ച് കേട്ട കഥകളുമാണ് അന്ന് ചാൻസ് ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്നോട്ട് വലിച്ചതെന്ന് താരം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രുതിയുടെ പ്രതികരണം.
ശ്രുതിയുടെ വാക്കുകൾ:
"സിനിമയിൽ അവസരം ചോദിക്കാൻ പണ്ട് ഭയങ്കര മടിയായിരുന്നു. അത് എങ്ങനെയാണ് ചോദിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. സിനിമാരംഗത്ത് ആരെയും എനിക്ക് പരിചയമില്ല. പല കഥകളും കേട്ടിട്ടുള്ളതുകൊണ്ട് ചോദിച്ചാൽ ശരിയാകുമോ എന്ന പേടിയും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. ഒരാളുടെ വർക്ക് എനിക്ക് ഇഷ്ടമായാൽ അവർക്കൊപ്പം ജോലി ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് ഞാൻ തുറന്നു പറയും. എന്റെ രീതിയിൽ അത് ഒരു 'ചാൻസ് ചോദിക്കൽ' തന്നെയാണ്. മൂന്ന് കൊല്ലം മുമ്പ് വരെ എനിക്ക് ഇതിന് വലിയ ചമ്മലായിരുന്നു. എന്നാൽ ഇന്ന് ആ ബുദ്ധിമുട്ടില്ലാതെ കാര്യം പറയാൻ എനിക്കറിയാം."
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
"അന്ന് ചാൻസ് ചോദിക്കാൻ പേടിയും ചമ്മലുമായിരുന്നു, ഇന്ന് അങ്ങനെയല്ല"; മാറ്റത്തെക്കുറിച്ച് ശ്രുതി രാമചന്ദ്രൻ
Next Article
advertisement
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് RCBയെ വിറ്റു
  • ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ പുതിയ സഖ്യം സ്വന്തമാക്കി

  • ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ സഖ്യമാണ് ആർസിബി വാങ്ങിയത്

  • ആര്യമൻ വിക്രം ബിർള ചെയർമാനായി, സത്യൻ ഗജ്‌വാനി വൈസ് ചെയർമാനായി ചുമതലയേൽക്കും

View All
advertisement