കാമുകിയുടെ പിതാവ് പ്രണയത്തിന് എതിര്; 'സ്വയം തട്ടിക്കൊണ്ടുപോകൽ' നാടകം നടത്തി യുവാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
സംഗീതം പഠിക്കാനായി വരാണസിയിലേക്ക് പോകുന്നുവെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്.
ലഖ്നൗ: കാമുകിയുടെ പിതാവ് പ്രണയത്തിന് എതിരു നിന്നതോടെ തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി യുവാവ്. ഉത്തർപ്രദേശിലെ ലഖ്നൗ സ്വദേശിയായ ഇരുപതുകാരനാണ് കാമുകിയുടെ പിതാവിനെ കുടുക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകത്തിന് പദ്ധതിയിട്ടത്. സുഹൃത്തിന്റെ സഹായത്തോടെയായിരുന്നു യുവാവിന്റെ 'തട്ടിക്കൊണ്ടുപോകൽ'.
യുവാവിനേയും സുഹൃത്തിനേയും കഴിഞ്ഞ ദിവസം സുൽത്താൻപൂർ പൊലീസ് അറസ്റ്റ് ചെയ്തു. അമേഠി സ്വദേശിയായ ജിതേന്ദ്ര കുമാറും സുഹൃത്തുമാണ് അറസ്റ്റിലായത്. സുൽത്താൻപൂരിലെ നവേദൻപൂരിലുള്ള മുത്തശ്ശിക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. ഗ്രാമത്തിലെ അറിയപ്പെടുന്ന ഗായകൻ കൂടിയാണ് ഇയാൾ.
ജനുവരി 23 ന് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ഇയാൾ വീടുവിട്ടുപോയി. സംഗീതം പഠിക്കാനായി വരാണസിയിലേക്ക് പോകുന്നുവെന്നായിരുന്നു വീട്ടുകാരോട് പറഞ്ഞിരുന്നത്. ജനുവരി ഇരുപത്തിനാലിന് ജിതേന്ദ്രയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. മകനെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു സന്ദേശം.
advertisement
മകനെ വിട്ടുനൽകണമെങ്കിൽ പത്ത് ലക്ഷം രൂപ നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഫോൺ. ഇതോടെ പരിഭ്രാന്തരായ കുടുംബം പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദ്ര തന്നെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയം തോന്നിയത്.
ജിതേന്ദ്രയുടെ ഫോണിൽ നിന്ന് മറ്റൊരു സിം കാർഡ് ഉപയോഗിച്ചാണ് പിതാവിന് കോൾ ചെയ്തത്. ജനുവരി ഇരുപത്തിനാലിന് അർധരാത്രി രണ്ട് മണിക്ക് സിം കാർഡ് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തി. ജനുവരി ഇരുപത്തിനാലിന് രാവിലെ എട്ടുമണിയോടെയാണ് പണം ആവശ്യപ്പെട്ട് പിതാവിന് കോൾ വരുന്നത്.
advertisement
You may also like:'ഷാരുഖിനും മോഹൻ ലാലിനുമൊപ്പം അഭിനയിച്ച 'സൂപ്പർ സ്റ്റാർ'; കര്‍ണന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് ആരാധകർ
കൂടുതൽ അന്വേഷണത്തിൽ ജിതേന്ദ്രയുടെ സുഹൃത്തായ രവിയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്നും പൊലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ ശിവാഘട്ടിൽ നിന്നാണ് ഫോൺ കോൾ വന്നതെന്ന് കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിൽ ജിതേന്ദ്രയെ പിടികൂടുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് കാമുകിയുടെ പിതാവിനെ കുടുക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ നാടകം നടത്തിയതെന്ന് ജിതേന്ദ്ര പറയുന്നത്. പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും പിതാവ് ബന്ധത്തിന് എതിരു നിന്നതോടെ യുവാവ് പദ്ധതി ആവിഷ്കരിക്കുകയായിരുന്നു. തന്നെ കാണാതായാൽ സ്വാഭാവികമായും സംശയം പെൺകുട്ടിയുടെ പിതാവിലേക്ക് നീളുമെന്നും അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു യുവാവിന്റെ കണക്കുകൂട്ടൽ.
advertisement
മറ്റൊരു സംഭവത്തിൽ, ഗാസിയാബാദിലുള്ള അഞ്ചാം ക്ലാസുകാരൻ യൂട്യൂബിലൂടെ ഹാക്കിങ് പഠിച്ച് പിതാവിന്റെ ഇമെയിൽ ഹാക്ക് ചെയ്ത് പണം ആവശ്യപ്പെട്ട സംഭവവും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
ഗാസിയാബാദ് സ്വദേശിയാണ് അജ്ഞാത നമ്പരിൽ നിന്നും ഭീഷണി വന്നു എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചില ഹാക്കർമാർ തന്റെ മെയിൽ ഹാക്ക് ചെയ്തെന്നും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നുമായിരുന്നു പരാതി. ജനുവരി ഒന്നിനാണ് പരാതി നൽകുന്നത്.
ഹാക്കർമാർ മെയിൽ ഐഡിയുടെ പാസ് വേർഡും റിക്കവറി മൊബൈൽ നമ്പരും മാറ്റിയതായും ഇദ്ദേഹം പരാതിയിൽ പറഞ്ഞിരുന്നു. പാസ് വേർഡ് മാറ്റിയതിനു ശേഷം ഒരു മെയിൽ ലഭിച്ചു. പത്ത് കോടി രൂപ നൽകിയില്ലെങ്കിൽ ചില ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളുടെ വിവരങ്ങളടക്കം പുറത്തുവിടുമെന്നുമായിരുന്നു സന്ദേശം.
advertisement
പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. പരാതിക്കാരന്റെ വീട്ടിലെ ഐപി അഡ്രസിൽ നിന്നു തന്നെയാണ് ഭീഷണി സന്ദേശം വന്നത് എന്നതാണ് ആദ്യം പൊലീസിനെ ഞെട്ടിച്ചത്. ഇതോടെ കുടുംബത്തിലുള്ള ആൾ തന്നെയാണ് ഭീഷണിക്ക് പിന്നിൽ എന്ന് പൊലീസ് ഉറപ്പിച്ചു.
കുടുംബാംഗങ്ങളെ ഓരോരുത്തരെയായി പൊലീസ് ചോദ്യം ചെയ്തു. ഒടുവിൽ പൊലീസിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതിനൊന്ന് വയസ്സുള്ള പരാതിക്കാരന്റെ മകൻ കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൻ യൂട്യൂബിലൂടെയാണ് ഹാക്കിങ് പഠിച്ചതെന്നും പൊലീസിനോട് പറഞ്ഞു.
Location :
First Published :
January 29, 2021 1:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകിയുടെ പിതാവ് പ്രണയത്തിന് എതിര്; 'സ്വയം തട്ടിക്കൊണ്ടുപോകൽ' നാടകം നടത്തി യുവാവ്


