Gold Seized | മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; വാങ്ങാനെത്തിയ ആളും പിടിയിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ആസിഫ് എന്നയാളാണ് സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്
കൊച്ചി: മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായിൽനിന്ന് വന്ന യാത്രക്കാരനിൽനിന്നാണ് നെടുമ്പാശേരിയിൽ കസ്റ്റംസ് സ്വർണം പിടികൂടിയത്. മണ്ണാർക്കാട് സ്വദേശി മുഹമ്മദ് ആസിഫ് എന്നയാളാണ് സ്വർണ മിശ്രിതം നാല് ക്യാപ്സ്യൂളുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 919 ഗ്രാം തൂക്കമുള്ള 42 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
തിങ്കളാഴ്ച പുലർച്ചെയുള്ള ഫ്ലൈ ദുബായ് വിമാനത്തിലാണ് മുഹമ്മദ് ആസിഫ് നെടുമ്പാശേരിയിൽ എത്തിയത്. ബാഗേജ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. എന്നാൽ ബോഡി സ്കാനർ പരിശോധനയിൽ സംശയം തോന്നുകയും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ഇതോടെയാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ നാല് ക്യാപ്സ്യൂളുകൾ കണ്ടെത്തിയത്.
മുഹമ്മദ് ആസിഫിൽനിന്ന് സ്വർണം വാങ്ങാനെത്തിയ ചാവക്കാട് സ്വദേശി അൻസാറിനെയും കസ്റ്റംസ് പിടിച്ചു. ഇയാളിൽനിന്ന് 61000 രൂപയും പിടികൂടിയിട്ടുണ്ട്. സ്വർണം കടത്തിക്കൊണ്ടുവന്ന മുഹമ്മദ് ആസിഫിന് നൽകാനാണ് ഈ പണം കൊണ്ടുവന്നതും അൻസാർ കസ്റ്റംസിനോട് പറഞ്ഞു.
advertisement
മലപ്പുറം കേന്ദ്രീകരിച്ചുള്ള സംഘത്തിനുവേണ്ടിയാണ് സ്വർണം കൊണ്ടുവന്നതെന്ന് കസ്റ്റംസ് വ്യകതമാക്കി.
Summary- Gold worth Rs 42 lakh hidden in the anus was seized. Customs seized the gold from a passenger who came from Dubai at Nedumbassery. Muhammad Asif, a native of Mannarkkad, tried to smuggle the gold mixture into four capsules and hide it in his anus. Gold weighing 919 grams worth Rs 42 lakh was seized.
Location :
First Published :
September 13, 2022 10:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Seized | മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 42 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; വാങ്ങാനെത്തിയ ആളും പിടിയിൽ