വിവാഹാഭ്യർത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ കുത്തിക്കൊന്നു

Last Updated:

കഴുത്തിൽ ആഴത്തില്‍ മുറിവേറ്റ രമണിയെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുൻപാണ് അധ്യാപികയായി രമണി ജോലിയിൽ പ്രവേശിച്ചത്

ചെന്നൈ: ഗവ. സ്കൂൾ അധ്യാപികയെ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥികളുടെ മുന്നിൽവച്ച് കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് കൊല്ലപ്പെട്ടത്. മല്ലിപ്പട്ടണത്തെ സർക്കാർ സ്‌കൂളിൽ ഇന്നുരാവിലെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
എം മദനൻ കുമാർ (30) ആണ് പ്രതി. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ അധ്യാപികയെ ക്ലാസ് മുറിക്കുള്ളിൽവച്ച് വിദ്യാർത്ഥികളു‌ടെ മുന്നിൽ കുത്തിക്കൊല്ലുകയായിരുന്നു. കഴുത്തിൽ ആഴത്തില്‍ മുറിവേറ്റ രമണിയെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുൻപാണ് അധ്യാപികയായി രമണി ജോലിയിൽ പ്രവേശിച്ചത്.
ഒരേ ഗ്രാമത്തിൽ താമസിക്കുന്നവരാണ് ഇരുവരും. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി മദനൻ രമണിയുടെ കുടുംബത്തെ സമീപിച്ചെങ്കിലും വീട്ടുകാർ ആലോചന നിരസിച്ചു. ഇന്നലെ ഗ്രാമത്തിലെ ചില മുതിർന്നവർ മദനനെ വിളിച്ച് ഉപദേശിക്കുകയും ചെയ്തിരുന്നു. വിവാഹാഭ്യർത്ഥനയിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതി മദനനെ പൊലീസ് അറസ്റ്റ് ചെയ്തു.
advertisement
തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി കൊലപാതകത്തെ അപലപിച്ച് രംഗത്തെത്തി. "അധ്യാപകർക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കാനാവില്ല. അക്രമികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. വിയോഗത്തിൽ മരിച്ച അധ്യാപികയുടെ കുടുംബത്തോടും വിദ്യാർത്ഥികളോടും സഹ അധ്യാപകരോടും ഞങ്ങൾ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു''- മന്ത്രി പറഞ്ഞു.
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയും കൊലപാതകത്തെ അപലപിച്ചു. സർക്കാർ അധ്യാപകരുടെയും ഡോക്ടർമാരുടെയും സുരക്ഷ ചോദ്യം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രമസമാധാനപാലനത്തിൽ ഡിഎംകെ സർക്കാർ പരാജയപ്പെട്ടു. കൊലപാതകങ്ങളും മറ്റ് കുറ്റകൃത്യങ്ങളും തമിഴ്‌നാട്ടിൽ വളരെ സാധാരണമായിരിക്കുന്നുവെന്നും എടപ്പാടി പളനി സ്വാമി പറഞ്ഞു.
advertisement
Summary: A woman teacher was fatally stabbed at a government school in Mallipattinam, Thanjavur district, on Wednesday morning. The attacker, a youth, repeatedly stabbed the teacher, identified as Ramani, in the staff room in full view of her colleagues before fleeing the scene. He was later detained by the police.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹാഭ്യർത്ഥന നിരസിച്ചതിന് അധ്യാപികയെ ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥികൾക്ക് മുന്നിൽ കുത്തിക്കൊന്നു
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement