വിവാഹത്തിനു പോയ മാതാപിതാക്കള്‍ നോക്കാന്‍ ഏല്പിച്ച ഏഴ് വയസുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു
- Published by:Sarika KP
- news18-malayalam
Last Updated:
കുട്ടിയെ നോക്കാന്‍ ഏല്പിച്ച് മാതാപിതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം.
തിരുവനന്തപുരം: മാരായമുട്ടത്ത് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ. ഒരാഴ്ചയ്ക്ക് മുമ്പാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയെ നോക്കാന്‍ ഏല്പിച്ച് മാതാപിതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. തുടർന്ന് പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പൊഴിയൂരിൽ നിന്ന് പിടിക്കൂടുകയായിരുന്നു.
കാസർഗോഡ് പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമായിരുന്നു ഉറങ്ങി കിടന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയില്‍.
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
May 17, 2024 6:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹത്തിനു പോയ മാതാപിതാക്കള്‍ നോക്കാന്‍ ഏല്പിച്ച ഏഴ് വയസുകാരിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു