കാസർഗോഡ് പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്
- Published by:Sarika KP
- news18-malayalam
Last Updated:
പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ സംശയിക്കാവുന്ന മൂന്നുപേർ കസ്റ്റഡിയില്‍.
കാസർഗോഡ്: പടന്നക്കാട് പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്. പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ. സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയില്‍.
ബുധനാഴ്ച പുലർച്ചയാണ് സംഭവം. ഉറങ്ങിക്കിടക്കുയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോവുകയി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. കുട്ടിയുടെ അച്ഛനും വല്യച്ഛനും പുലർച്ചെ പശുവിനെ കറക്കനായി പുറത്തു പോയിരുന്നു. ഈ സമയത്തായിരുന്നു കുട്ടിയെ തട്ടികൊണ്ട് പോയത്. വീടിന് തൊട്ടടുത്തെ പറമ്പിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ സ്വർണക്കമ്മൽ കവർന്ന നിലയിലായിലായിരുന്നു.
വീട്ടിൽ നിന്നു 800 മീറ്റർ അകലെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്. കുട്ടി സമീപത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചതോടയാണ് സംഭവം പുറംലോകം അറിഞ്ഞത്. പശുവിനെ കറന്ന് തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് വീട് മുഴുവൻ അരിച്ച് പെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ അയൽവാസികളെ വിവരം അറിയിച്ചു. എല്ലാവരും ചേർന്ന് കുട്ടിക്കായി തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
advertisement
ഇതിനിടയിൽ കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് കോൾ വന്നു. മകൾ പോയ വീട്ടിലെ ആളായിരുന്നു വിളിച്ചത്. കുട്ടി തന്നെയാണ് നമ്പർ വീട്ടുകാർക്ക് നൽകിയത്. ഉടൻ തന്നെ വീട്ടുകാർ പോയി മകളെ കൂട്ടിക്കൊണ്ട് വരുകയായിരുന്നു.
Location :
Kasaragod,Kasaragod,Kerala
First Published :
May 15, 2024 5:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാസർഗോഡ് പത്തു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി മെഡിക്കൽ റിപ്പോർട്ട്