advertisement

14 കാരന് ലഹരി നൽകിയ കേസിൽ അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ

Last Updated:

ഇക്കഴിഞ്ഞ ഡിസംബര്‍ 24-ന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അമ്മൂമ്മയുടെ സുഹൃത്തായ പ്രബിൻ പതിനാലുകാരന് നിർബന്ധിച്ച് മദ്യം നൽകിയത്

News18
News18
കൊച്ചി: പതിനാലുകാരന് ലഹരി നൽകിയ കേസിൽ അമ്മൂമയുടെ കാമുകൻ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി പ്രബിൻ അലക്സാണ്ടറിനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ എറണാകുളം നോർത്ത് പൊലീസിന് പരാതി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ടും ഭീഷണിപ്പെടുത്തിയെന്ന വകുപ്പ് പ്രകാരവുമാണ് പ്രബിനെതിരെ കേസെടുത്തിരിക്കുന്നത്.
വടുതല സ്വദേശിയായ വിദ്യർഥിക്കാണ് അമ്മൂമയുടെ ആൺ സുഹൃത്തിൽ നിന്നും ക്രൂരത നേരിട്ടത്. ഇക്കഴിഞ്ഞ ഡിസംബര്‍ 24-ന് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അമ്മൂമ്മയുടെ സുഹൃത്തായ പ്രബിൻ പതിനാലുകാരന് നിർബന്ധിച്ച് മദ്യം നൽകിയത്. വേണ്ടെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി മദ്യം കുടിപ്പിച്ചു. പിന്നീട് പല തവണ നിർബന്ധിച്ച് കഞ്ചാവ് വലിപ്പിച്ചെന്നും ലഹരി വാങ്ങാൻ തന്നെ കൊണ്ടുപൊയെന്നും വിദ്യർഥി പറഞ്ഞു
ലഹരി ഉപയോഗിച്ചിരുന്ന സമയം മുഴുവന്‍ കടുത്ത ദേഷ്യത്തിലും വൈരാഗ്യത്തിലുമാണ് മകന്‍ പെരുമാറിയിരുന്നത്. സ്ത്രീകളടക്കം വീട്ടിലെത്തി ലഹരി ഉപയോഗിച്ചിരുന്നുവെന്നും പതിനാലുകാരന്‍റെ അമ്മയും വെളിപ്പെടുത്തി. വിവരം പൊലീസില്‍ അറിയിച്ച് പരാതി നല്‍കിയതോടെ കൊല്ലുമെന്ന് അമ്മൂമ്മയുടെ കാമുകന്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കുട്ടിയുടെ അമ്മ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
14 കാരന് ലഹരി നൽകിയ കേസിൽ അമ്മൂമ്മയുടെ കാമുകൻ അറസ്റ്റിൽ
Next Article
advertisement
കോഴിക്കോട് അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; സഹായിച്ചത് മാതാവെന്ന് പൊലീസ്
കോഴിക്കോട് അമ്മയുടെ ആൺസുഹൃത്ത് പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു; സഹായിച്ചത് മാതാവെന്ന് പൊലീസ്
  • കോഴിക്കോട് പന്ത്രണ്ടുകാരിയെ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ച കേസിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു

  • കുട്ടി സ്കൂളിൽ കൗൺസിലിങ്ങിനിടെയാണ് പീഡനവിവരം വെളിപ്പെടുത്തിയത്, കേസ് പോക്സോ പ്രകാരമാണ്

  • പ്രതി വിദേശത്താണ്, നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ നടപടികൾ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു

View All
advertisement