HOME » NEWS » Crime » GROOM WITHDREW FROM THE MARRIAGE AFTER BRIDES BOYFRIEND SENT A WHATSAPP MESSAGE AR

വധുവിന്‍റെ കാമുകൻ വാട്സാപ്പ് സന്ദേശം അയച്ചു; വരൻ വിവാഹത്തിൽനിന്ന് പിൻമാറി

വിവാഹത്തിന് ദിവസങ്ങൾക്കുമുമ്പ് വരന്‍റെ മൊബൈൽ നമ്പർ സംഘടിപ്പിക്കുകയും വാട്സാപ്പിൽ താനും യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ അയച്ചുനൽകുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: January 21, 2021, 4:30 PM IST
വധുവിന്‍റെ കാമുകൻ വാട്സാപ്പ് സന്ദേശം അയച്ചു; വരൻ വിവാഹത്തിൽനിന്ന് പിൻമാറി
phone.jpg
  • Share this:
പ്രണയിച്ചു വഞ്ചിച്ച കാമുകിക്ക് വിവാഹത്തിന് തൊട്ടുമുമ്പ് എട്ടിന്‍റെ പണി കൊടുത്ത് ആൺ സുഹൃത്ത്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ അനപർത്തിയിലാണ് സംഭവം. പെൺകുട്ടിയുടെ കാമുകൻ അയച്ച മെസേജ് കണ്ട വരൻ വിവാഹത്തിൽനിന്ന് പിൻമാറുകയും ചെയ്തു.

മഹേന്ദ്രവാഡ ഗ്രാമത്തിലെ ഒരു യുവാവുമായി യുവതി ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ബന്ധം അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ എതിർപ്പുമായി രംഗത്തെത്തി. ഒരു കാരണവശാലും വിവാഹത്തിന് സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു പെൺകുട്ടിയുടെ മാതാപിതാക്കൾ. യുവാവിന് സ്വഭാവദൂഷ്യമുണ്ടെന്ന് പറഞ്ഞായിരുന്നു എതിർപ്പ്.

ഇതോടെ യുവതി പതുക്കെ കാമുകനുമായി അകന്നു. മറ്റൊരു വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാർ കണ്ടുപിടിച്ച യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇത് അറിഞ്ഞതോടെയാണ് യുവതിയുടെ കാമുകൻ ഏതുവിധേനയും കല്യാണം മുടക്കാൻ തയ്യാറായത്. വിവാഹത്തിന് ദിവസങ്ങൾക്കുമുമ്പ് വരന്‍റെ മൊബൈൽ നമ്പർ സംഘടിപ്പിക്കുകയും വാട്സാപ്പിൽ താനും യുവതിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ അയച്ചുനൽകുകയും ചെയ്തു.

You may also like: ആമസോണിൽ നിന്നും വാങ്ങിക്കഴിച്ചതിന് ' അത്ര രുചിയില്ല; വയറിളക്കവും ഉണ്ടായി'; വൈറലായി 'ചാണക വരളി' റിവ്യു

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടയുടൻ വരൻ വിവാഹത്തിൽനിന്ന് പിൻമാറി. ഇക്കാര്യം ഉടൻ തന്നെ വധുവിനെയും വീട്ടുകാരെയും വിളിച്ചു അറിയിക്കുകയും ചെയ്തു. ഇതോടെ ഇരു കൂട്ടരുടെയും ബന്ധുക്കൾ ഇടപെട്ട് വിവാഹം വേണ്ടെന്നു വെക്കാൻ തീരുമാനിച്ചു. സംഭവം നാടു മുഴുവൻ പാട്ടായതോടെ വാട്സാപ്പ് സന്ദേശം അയച്ച യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവതിയുടെ വീട്ടുകാർ.

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽനിന്നുള്ള ഞെട്ടിക്കുന്ന മറ്റൊരു സംഭവത്തിൽ ഇരുപതുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ആരോപണവിധേയനായ 19 കാരൻ തൂങ്ങിമരിച്ചു. പ്രണയവും ഒളിച്ചോട്ടവും പ്രണയനൈരാശ്യവും ഒടുവിൽ കൊലപാതകവും നടന്നതിനു ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച്ചയാണ് ദില്ലി ബാബു (19) വിനെ ചിറ്റൂരിലെ തൂർപ് പള്ളി ഗ്രാമത്തിലെ കാട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമത്തിലെ ഗായത്രി (20) എന്ന പെൺകുട്ടിയുമായി ദില്ലി ബാബു പ്രണയത്തിലായിരുന്നു.

You may also like: രണ്ടര വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 23 ദിവസത്തിനുള്ളിലെത്തിയ റെക്കോഡ് വിധി

കഴിഞ്ഞ വർഷം ഡിസംബർ 11 ന് ഇരുവരും ഗ്രാമത്തിൽ നിന്നും ഓടിപ്പോയിരുന്നു. രണ്ടു ദിവസത്തിന് ശേഷമാണ് ബാബുവിന്റേയും ഗായത്രിയുടേയും വീട്ടുകാർ ഇരുവരേയും കണ്ടെത്തുന്നത്. പിന്നീട് വീട്ടുകാർ ഗായത്രിയുടെ മനസ്സുമാറ്റി വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനു ശേഷം ഗായത്രി ബാബുവിനെ അവഗണിച്ചു തുടങ്ങിയിരുന്നു. ഇതോടെ ഗായത്രിയോട് പക ബാബുവിന് പക തോന്നിത്തുടങ്ങിയതായാണ് റിപ്പോർട്ട്. യുവതിയെ നിരന്തരം പിന്തുടരാൻ തുടങ്ങിയ ചെറുപ്പക്കാരൻ കഴിഞ്ഞ ചൊവ്വാഴ്ച്ച ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച്ച കൂട്ടുകാരിക്കൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന ഗായത്രിയെ വഴിയിൽ തടഞ്ഞു നിർത്തി കറി കത്തി ഉപയോഗിച്ച് കുത്തിയെന്നാണ് കൂട്ടുകാരിയുടെ മൊഴി. സംഭവത്തിന് ഗായത്രിയുടെ കൂട്ടുകാരി ദൃക്സാക്ഷിയായിരുന്നു. തുടർന്ന് കത്തി സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ബാബു ഓടി രക്ഷപ്പെട്ടു. കൂട്ടുകാരിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഗായത്രിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. ഗായത്രിയുടെ മരണത്തിന് പിന്നാലെ ബന്ധുക്കൾ ബാബുവിന്റെ മാതാപിതാക്കളെ ആക്രമിക്കുകയും വീട് അഗ്നിക്കിരയാക്കുകയും ചെയ്തു. കാമുകിയെ കൊലപ്പെടുത്തി ഓടി രക്ഷപ്പെട്ട ബാബുവിനെ പിന്നീട് തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. ബുധനാഴ്ച്ച രാവിലെ തൂർപ്പു പള്ളിയിലെ കാട്ടിൽ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതേദഹം ചിറ്റൂരിലെ ഗവൺമെന്റ് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Published by: Anuraj GR
First published: January 21, 2021, 4:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories