ചെന്നൈ: തൂത്തുകുടി കസ്റ്റഡി കൊലപാതകത്തിൽ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാന്‍ പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. ക്രൂരമായ മര്‍ദനമാണ് നടന്നതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസ് സിബിഐ ഏറ്റെടുക്കുന്നത് വരെ ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗം അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
എസിപിക്കും ഡിസിപിക്കുമെതിരെ കോടതി അലക്ഷ്യ നടപടികള്‍ ആരംഭിച്ചതോടെ സോണല്‍ ഡിഐജിക്കൊപ്പം തിരുനല്‍വേലി ഐജിയും കോടതിയില്‍ നേരിട്ടു ഹാജരായി.
സിബിഐ കേസ് എറ്റെടുക്കാന്‍ വൈകും. എന്നാൽ മരിച്ചവരുടെ കുടുംബത്തിന് നീതി നിഷേധിക്കപെടാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേത്തുടർന്നാണ് ക്രൈം ബ്രാഞ്ച് സിഐഡി വിഭാഗത്തോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ഇന്നു തന്നെ സാത്താന്‍കുളം സ്റ്റേഷനിലെത്തി കേസ് രേഖകള്‍ ഏറ്റെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
തൂത്തുക്കുടി സാത്താൻകുളത്ത് മൊബൈൽ കട നടത്തിയിരുന്ന ജയരാജ് (59), മകൻ ബെനിക്സ് (31) എന്നിവരാണ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.