ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചു; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി
- Published by:Jayesh Krishnan
- news18
Last Updated:
കാറില്‍ എത്തിയ യുവതിയുടെ ബന്ധുക്കള്‍ ഇരുമ്പുദണ്ഡും കമ്പും ഉപയോഗിച്ച് മര്‍ദിച്ച ശേഷം യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റികൊണ്ട് പോവുകയായിരുന്നു.
അഹമ്മദാബാദ്: ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചതിന് നാല് വര്‍ഷത്തിന് ശേഷം ഭാര്യയുടെ ബന്ധുക്കള്‍ യുവാവിനെ കൊലപ്പെടുത്തി. ഗുജറാത്തിലെ ബോതാഡ് ജില്ലയിലാണ് സംഭവം. ജയ്‌സുഖ്(25) എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ നിരവധി മുറിവുകളും തലയില്‍ കല്ലുകൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇതാരിയില്‍ നിന്ന് ലിംബാലിയിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ ഞായറാഴ്ച നാലംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് ജയ്‌സുഖിന്റെ സുഹൃത്തുക്കള്‍ പറയുന്നു. കാറില്‍ എത്തിയ യുവതിയുടെ ബന്ധുക്കള്‍ ഇരുമ്പുദണ്ഡും കമ്പും ഉപയോഗിച്ച് മര്‍ദിച്ച ശേഷം യുവാവിനെ ബലം പ്രയോഗിച്ച് കാറില്‍ കയറ്റികൊണ്ട് പോവുകയായിരുന്നു.
കൊലപാതക വിവരം പുറത്ത് വന്നതിന് ശേഷം പ്രതികള്‍ ഒളിവിലാണ്. യുവതിയുടെ സഹോദരനും രണ്ട് ബന്ധുക്കളും മറ്റൊരാളും ചേര്‍ന്നാണ് അക്രമിച്ചതെന്ന് സുഹൃത്ത് പരാതിയില്‍ പറയുന്നു. ഇരുവരുടെയും വിവാഹത്തിന് ബന്ധുക്കള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു.
advertisement
ബന്ധുക്കളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് വിവാഹശേഷം മാറി താമസിച്ചത്. കൊലക്കുറ്റത്തിന് നാല് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
എന്നും മദ്യപിച്ച് വഴക്ക്; ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊന്ന ഭാര്യ അറസ്റ്റില്‍
മദ്യപിച്ചുവന്ന് എന്നും വഴക്കുണ്ടാക്കിയ ഭര്‍ത്താവിനെ തിളച്ച എണ്ണയൊഴിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിലായാി. എഎസ് പേട്ടയിലെ കൂലിത്തൊഴിലാളിയായ തങ്കരാശുവിനെ(45)വിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ശെല്‍വറാണി(40)യാണ് പിടിയിലായത്. മദ്യപാനിയായ തങ്കരാശു വീട്ടില്‍ എന്നും വഴക്കുണ്ടാക്കുമായിരുന്നു.
കഴിഞ്ഞ രണ്ടാം തീയതി മദ്യപിച്ചെത്തി പ്രശനം ഉണ്ടാക്കിയപ്പോഴാണ് കുപിതയയാ ശെല്‍വറാണി തിളച്ച എണ്ണ തങ്കരാശുവിന്റെ ദേഹത്തേക്ക് ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ തങ്കരാശുവിനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം തങ്കരാശു മരിച്ചു.
advertisement
സംഭവത്തില്‍ കേസെടുത്ത നാമക്കല്‍ പൊലീസ് ശെല്‍വറാണിയെ അറസ്റ്റുചെയ്തു. ഒരു മകനും ഒരു മകളുമാണ് ദമ്പതിമാര്‍ക്കുള്ളത്.
Location :
First Published :
September 09, 2021 10:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബന്ധുക്കളുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചു; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തി