advertisement

ഭഗവാനേ! ഗുരുവായൂരിലെത്തുന്ന ഭക്തരെ വ്യാജ വെബ്സൈറ്റിലൂടെ പറ്റിച്ച് 15 ദിവസത്തിൽ 97 ലക്ഷം തട്ടിയ ഹരിയാനക്കാരൻ പിടിയിൽ

Last Updated:

തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തു

News18
News18
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ പാഞ്ചജന്യം, കൗസ്തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമ്മിച്ച് തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശി പിടിയിൽ. മേവാത്ത് സ്വദേശി മുഹമ്മദ് ഷാനെ (24) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് ഉത്തർപ്രദേശിലെ ഡൻകോറിൽ നിന്ന് പിടികൂടിയത്. തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഗുരുവായൂർ ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തർ ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ചതിയിൽപ്പെടുന്നത്. ഗുരുവായൂർ ദേവസ്വത്തിന്റെ ഔദ്യോഗിക സൈറ്റിന് സമാനമായ രീതിയിൽ നിർമ്മിച്ച വ്യാജ സൈറ്റുകൾ വഴിയാണ് പണം തട്ടിയിരുന്നത്. ഓരോ വ്യക്തിയിൽ നിന്നും തട്ടിയെടുക്കുന്ന തുക താരതമ്യേന കുറവായതിനാൽ പലരും പരാതിപ്പെടാറില്ലായിരുന്നു. എന്നാൽ ഇത്തരത്തിൽ പ്രതിയുടെ അക്കൗണ്ടിലേക്ക് എത്തിയത് ലക്ഷങ്ങളാണ്.
പ്രതിയുടെ ബാങ്ക് വിവരങ്ങൾ പരിശോധിച്ചപ്പോൾ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 97 ലക്ഷം രൂപയാണ് അക്കൗണ്ടിലെത്തിയത്. സമഗ്രമായ പരിശോധന പൂർത്തിയാകുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി കോടികൾ കടക്കുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുവായൂർ കൂടാതെ രാജ്യത്തെ മറ്റ് പ്രശസ്ത ക്ഷേത്രങ്ങളുടെ പേരിലും ഇയാൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. തട്ടിപ്പിന് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നതായാണ് സൂചന. പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സ്വദേശികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭഗവാനേ! ഗുരുവായൂരിലെത്തുന്ന ഭക്തരെ വ്യാജ വെബ്സൈറ്റിലൂടെ പറ്റിച്ച് 15 ദിവസത്തിൽ 97 ലക്ഷം തട്ടിയ ഹരിയാനക്കാരൻ പിടിയിൽ
Next Article
advertisement
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം  രമേശ് ചെന്നിത്തലയുടെ  സാധ്യതകൾ
എംഎൽഎമാരുടെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രിയാകുമോ? തിരഞ്ഞെടുപ്പിനു ശേഷം രമേശ് ചെന്നിത്തലയുടെ സാധ്യതകൾ
  • നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി നിർണയിക്കപ്പെടും

  • യു ഡി എഫ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് സാധ്യതയുണ്ട്, പക്ഷേ ഉറപ്പില്ലെന്നും പറയുന്നു

  • പരാജയപ്പെട്ടാൽ പ്രതിപക്ഷ നേതൃ പദവിയും ഉറപ്പില്ല, പാർട്ടിയിൽ പുതുതലമുറയുടെ വെല്ലുവിളിയും ഉണ്ടാകും

View All
advertisement