advertisement

തിരുവനന്തപുരത്ത് KSRTC ബസില്‍ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; അക്രമി ഇറങ്ങി ഓടി

Last Updated:

ആറ്റിങ്ങലിൽ നിന്നും മംഗലപുരം ഭാഗത്തേക്കുള്ള ബസിലാണ് അതിക്രമം നടന്നത്

Rapid Read
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം മംഗലപുരത്ത് കെഎസ്ആർടിസി ബസിൽ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം. സംഭവം ചോദ്യം ചെയ്ത ഉടൻ അക്രമി ബസിൽ നിന്നും ഇറങ്ങി ഓടി. ബുധനാഴ്ച വൈകിട്ട് ആറരയോടുകൂടി ആയിരുന്നു സംഭവം.
ആറ്റിങ്ങലിൽ നിന്നും മംഗലപുരം ഭാഗത്തേക്കുള്ള ബസിലാണ് അതിക്രമം നടന്നത്. ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരികയായിരുന്നു യുവതി. അതിക്രമം നടന്നയുടൻ യുവതി അക്രമിയെ ചോദ്യംചെയ്തു. ഇതോടെ ഇയാൾ ബസിൽനിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നാണ് വിവരം. യുവതി മംഗലപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയും ആറ്റിങ്ങലിൽ ബസിൽ മറ്റൊരു അഭിഭാഷകയെ യുവാവ് ശല്യപ്പെടുത്തിയിരുന്നു. എറണാകുളം സ്വദേശിയായ അഭിഭാഷകയാണ് ആറ്റിങ്ങൽ പോലീസിൽ പരാതി നൽകിയത്. ശനിയാഴ്ച രാവിലെ 10നാണ് സംഭവം. കൊട്ടിയത്തുനിന്ന് ആറ്റിങ്ങൽ കോടതിയിലേക്ക് വന്ന അഭിഭാഷകയെ സമീപം ഇരുന്ന യുവാവ് ശല്യപ്പെടുത്തുകയായിരുന്നു. യുവതി ഇതു ചോദ്യം ചെയ്തതോടെ മറ്റുയാത്രക്കാർ ഇടപെട്ടു.
advertisement
എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. തുടർന്ന് മൊബൈൽ ഫോണിൽ പകർത്തിയ യുവാവിന്റെ ചിത്രം സഹിതം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ‍ പൊലീസ് കേസെടുത്തിരുന്നു. ഈ പ്രതിയെ ഇനിയും പിടികൂടിയിട്ടില്ല.
Summary: A young female lawyer was harassed while traveling on a KSRTC bus in Mangalapuram, Thiruvananthapuram, on Wednesday evening. The incident occurred around 6:30 PM as she was returning from Attingal Court. While traveling from Attingal to Mangalapuram, the woman faced harassment from a fellow passenger. When she immediately confronted the man and questioned his actions, he jumped off the bus and fled the scene. The victim has filed a formal complaint with the Mangalapuram Police, who are currently investigating the matter.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് KSRTC ബസില്‍ യുവ അഭിഭാഷകയ്ക്ക് നേരെ അതിക്രമം; അക്രമി ഇറങ്ങി ഓടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement