കൊച്ചിയിൽ എ.എസ്.ഐയെ കുത്തി പരുക്കേൽപ്പിച്ചയാൾ നടിയെ ആക്രമിച്ച കേസിലെ (female actor assault case) പ്രതി. നടൻ ദിലീപ് പ്രതിയായ കേസിലെ വിഷ്ണുവാണ് എഎസ്ഐയെ കുത്തിയത്. ദിലീപിനെ അഭിസംബോധന ചെയ്ത് കാക്കനാട്ടെ ജയിലിൽ വെച്ച് പൾസർ സുനി എഴുതിയതാണെന്ന കുറിപ്പോടെ ആരംഭിക്കുന്ന കത്ത് കൈമാറിയത് ഇയാളാണ്. ബൈക്ക് മോഷണക്കേസിൽ പിടികൂടുമ്പോഴാണ് വിഷ്ണു എഎസ്ഐയെ കുത്തിയത്.
എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കാണ് കുത്തേറ്റത്. ബൈക്ക് മോഷ്ടാവിനെ പിടികൂടുന്നതിനിടെയാണ് എഎസ്ഐ ഗിരീഷിന് കുത്തേറ്റത്. പ്രതിയായ കളമശേരി എച്ച്എംടി കോളനിയിലെ വിഷ്ണു എന്ന ബിച്ചുവിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെ ഇടപ്പളളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം.
രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘം ബൈക്ക് മോഷ്ടാവിനെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേല്‍ക്കുകയായിരുന്നു. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. വലത് കൈയില്‍ കുത്തേറ്റ ഇദ്ദേഹത്തെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിവ് ആഴത്തിലുളളതാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രതിയായ കളമശേരി എച്ച്എംടി കോളനിയിലെ ബിച്ചുവിനെ പൊലീസ് അപ്പോള്‍ തന്നെ ഓടിച്ചിട്ട് പിടികൂടിയിരുന്നു. ഇയാള്‍ മോഷ്ടിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. മോഷണത്തോടൊപ്പം, കൊലപാതക ശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ കൂടി ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
മെട്രോ സ്റ്റേഷന് സമീപത്ത് മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടുപോവുകയായിരുന്ന വിഷ്ണുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എഎസ്ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് പ്രതിയെ റിമാന്റ് ചെയ്തു. എച്ച്.എം.ടി. കോളനി സ്വദേശിയാണ് വിഷ്ണു. പൊലീസിനെ കുത്തിക്കേൽപ്പിച്ച പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
വിഷ്ണു അരവിന്ദ് നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപെടുന്നയാളെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷി എന്ന് വ്യക്തമായത്. പ്രതിയായ നിലവിലെ കേസുകൾക്കൊപ്പം പഴയ കേസുകളെ കുറിച്ചും അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെയുള്ള രേഖകളിൽ ഒന്ന് പള്‍സര്‍ സുനി ജയിലില്‍ നിന്നയച്ച കത്താണ്. ഇതൊടൊപ്പം തന്നെ മൊബൈല്‍ രേഖകളും ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.