advertisement

ബോബി ചെമ്മണ്ണൂർ ചൊവ്വാഴ്ചവരെ ജയിലിൽ; ഒരു കമന്റും നടത്താതെ സുരക്ഷിതനായിരിക്കട്ടെയെന്ന് കോടതി

Last Updated:

പൊതുസമൂഹത്തിൽ കമന്റ് നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞു. ഇനി മുതൽ ശ്രദ്ധിച്ചോളാമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ളയുടെ മറുപടി. കമന്റ് നടത്താതെ ഹർജിക്കാരൻ ചൊവ്വാഴ്ച വരെ ജയിലിൽ സുരക്ഷിതനായിരിക്കുമെന്നും പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു

News18
News18
കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ കാക്കനാട് ജയിലിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസിന് എന്ത് അടിയന്തര പ്രാധാന്യമാണുള്ളതെന്ന് ചോദിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഇതൊരു സാധാരണ കേസ് മാത്രമാണെന്നും ഒരു സ്പെഷ്യാലിറ്റിയും ഇല്ലെന്നും വാക്കാൽ പറഞ്ഞു.
പൊതുസമൂഹത്തിൽ കമന്റ് നടത്തുമ്പോൾ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞു. ഇനി മുതൽ ശ്രദ്ധിച്ചോളാമെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ളയുടെ മറുപടി. കമന്റ് നടത്താതെ ഹർജിക്കാരൻ ചൊവ്വാഴ്ച വരെ ജയിലിൽ സുരക്ഷിതനായിരിക്കുമെന്നും പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
സർക്കാരിനു മറുപടി പറയാൻ സമയം നൽകണമെന്നു പറഞ്ഞാണ് കോടതി കേസ് മാറ്റിവച്ചത്. എന്താണ് ഇത്ര ധൃതിയെന്നും മറ്റ് കേസുകൾ പരിഗണിക്കണമെന്നും കോടതി പറഞ്ഞു. തെളിവുകൾ ഹാജരാക്കിയെങ്കിലും മജിസ്ട്രേറ്റ് അതൊന്നും പരിഗണിച്ചില്ലെന്ന് ബോബിയുടെ അഭിഭാഷകൻ വാദിച്ചു. അതിനിടെ, പരാതിക്കാരി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം വേട്ടയാടുകയാണെന്നും താൻ നിരപരാധിയാണെന്നും ബോബി ചെമ്മണ്ണൂർ ജാമ്യഹർജിയിൽ‌ വ്യക്തമാക്കി.
advertisement
നടി ഹണി റോസിന്റെ പരാതിയിൽ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനം. ഇതോടെ മേൽക്കോടതിയെ സമീപിക്കാൻ പോലും സാഹചര്യമില്ലാതെ ബോബി ചെമ്മണൂരിന് ആദ്യ ദിനം കാക്കനാട് ജയിലിൽ കഴിയേണ്ടി വന്നു.
5 റിമാൻഡ് പ്രതികൾ കൂടിയുള്ള എ ബ്ലോക്കിലെ സെല്ലിലായിരുന്നു ബോബി കഴിഞ്ഞത്. എല്ലാവരും സമീപ ദിവസങ്ങളിൽ എത്തിയവരാണ്. പകൽ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാൽ ജയിലിൽ കരുതിയിരുന്ന ചോറും ചപ്പാത്തിയും കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.
advertisement
ബോബിയെ ഇന്ന് രാവിലെ ജയിൽ ഡോക്ടർ പരിശോധിച്ചു. ഇന്നലെ രക്തസമ്മർദം താഴ്ന്നതിനെ തുടർന്ന് കോടതി മുറിക്കുള്ളിൽ ബോബി തളർന്നു വീണിരുന്നു. എന്നാൽ വൈകിട്ട് ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വ്യക്തമായിരുന്നു. തന്റെ കാലിനു പരിക്കുണ്ടെന്ന് ജയിലിലേക്ക് കയറുന്നതിനു മുൻപ് ബോബി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബോബി ചെമ്മണ്ണൂർ ചൊവ്വാഴ്ചവരെ ജയിലിൽ; ഒരു കമന്റും നടത്താതെ സുരക്ഷിതനായിരിക്കട്ടെയെന്ന് കോടതി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement