advertisement

ട്രംപിന് മറുപടി; ഹോർമുസിൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് പ്രവേശനമില്ല! ഇറാന്റെ പുതിയ ഗൾഫ് ഓർഡർ

Last Updated:

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സാഹചര്യം എന്നെന്നേക്കുമായി മാറിയെന്ന് എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഐആർജിസി വ്യക്തമാക്കി

News18
News18
ടെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ബോംബിട്ട് തകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ കടുത്ത പ്രത്യാക്രമണവുമായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC). പേർഷ്യൻ ഗൾഫിൽ ഇനി മുതൽ പഴയ നിയമങ്ങളാവില്ലെന്നും പുതിയ പ്രാദേശിക ക്രമം നടപ്പിലാക്കാൻ തങ്ങൾ സജ്ജമാണെന്നും ഐആർജിസി നേവി അറിയിച്ചു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ സാഹചര്യം എന്നെന്നേക്കുമായി മാറിയെന്ന് എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ ഐആർജിസി വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് ഇനി ഒരിക്കലും അതിന്റെ പഴയ അവസ്ഥയിലേക്ക് മടങ്ങില്ലെന്നും പ്രത്യേകിച്ച് അമേരിക്കയ്ക്കും ഇസ്രായേലിനും ഇനി ഇവിടെ സ്ഥാനമുണ്ടാകില്ലെന്നും ഇറാൻ പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഗൾഫ് ഓർഡർ പ്രഖ്യാപിക്കുന്നതിനുള്ള സൈനിക തയ്യാറെടുപ്പുകൾ ഐആർജിസി നേവി പൂർത്തിയാക്കി വരികയാണ്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇറാൻ പാർലമെന്റും ഇതിനകം നീക്കം തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. പുതിയ നിബന്ധനകൾ പ്രകാരം ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് ഇറാന്റെ ദേശീയ കറൻസിയിൽ ഫീസ് ഈടാക്കും. കൂടാതെ ഇറാനെതിരെ ഏകപക്ഷീയമായി ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിലെ കപ്പലുകൾക്ക് കർശന നിയന്ത്രണമുണ്ടാകും. അമേരിക്കയുമായും ഇസ്രായേലുമായും ബന്ധമുള്ള കപ്പലുകൾക്ക് ഈ പാതയിലൂടെയുള്ള യാത്ര പൂർണ്ണമായും നിരോധിക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/World/
ട്രംപിന് മറുപടി; ഹോർമുസിൽ ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് പ്രവേശനമില്ല! ഇറാന്റെ പുതിയ ഗൾഫ് ഓർഡർ
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement